നവകേരള മിഷന്: ആസാദ് യു.പി സ്കൂളില്‍ വികസന ശില്പശാല നടന്നു
മുക്കം:നവകേരള മിഷന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി സ്കൂള്‍ തലങ്ങളില്‍ നടത്തുന്ന വിദ്യാലയ വികസന ശില്പശാല ശ്രദ്ധേയമാകുന്നു. ഓരോ പൊതുവിദ്യാലയങ്ങളിലും അക്കാദമികവും ഭൗതികവുമായ വളര്‍ച്ച സാധ്യമാക്കുന്നതോടൊപ്പം സാമൂഹ്യ പങ്കാളിത്തത്തിന്റെ മികച്ച മാതൃകകള്‍ സൃഷ്ടിക്കാ നും വിദ്യാഭ്യാസ ശില്പശാല ലക്ഷ്യമിടുന്നു. കുമാരനെല്ലൂര്‍ ആസാദ് മെമ്മോറിയല്‍ യു.പി സ്കൂളില്‍ നടന്ന വിദ്യാലയ വികസന ശില്പശാല ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രകാശന് കോരല്ലൂര് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം, കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി ജമീല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് അബ്ദുല്ല കുമാരനെല്ലൂര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ വി.എന്‍ ജംനാസ്, എം. ദിവ്യ, റുബീന കണ്ണാട്ടില്‍, മുക്കം ഉപജില്ലാ എ.ഇ.ഒ ലൂക്കോസ് മാത്യു, എന്‍. വന്ദന, കെ.പി മൈമൂന സംസാരിച്ചു. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ നവാസ് ഓമശ്ശേരി ആമുഖപ്രഭാഷണം നടത്തി.
ഡയറ്റ് ഫാക്കല്‍റ്റി അബ്ദുറഹ്മാന് പദ്ധതി വിശദീകരിച്ചു. പ്രധാനധ്യാപിക എം.പി ഷൈന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. സുനിത നന്ദിയും പറഞ്ഞു. വിദ്യാലയ വികസന പദ്ധതികള്‍ എം.പി ഹാരിസ്, മജീദ് കാരമൂല, ജെമി ജെയിംസ് കൂടരഞ്ഞി എന്നിവര്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."