ബൈത്തുറഹ്മ സമര്‍പ്പണവും സി.എച്ച് സെന്റര്‍ ശിലാസ്ഥാപനവും നാളെ
പേരാമ്പ്ര: ചേനോളി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയും ജി.സി.സി ചേനോളി കൂട്ടായ്മയും സംയുക്തമായി നിര്‍മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ കൈമാറ്റവും സി.എച്ച് സെന്ററിന്റെ ശിലാസ്ഥാപനവും നാളെ വൈകിട്ട് അഞ്ച് മണിക്ക് മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പാറക്കല്‍ അബ്ദുല്ല.എം.എല്‍.എ, കെ.എം.സി.സി ഗ്ലോബല്‍ കമ്മിറ്റി കണ്‍വീനര്‍ സി.കെ .വി യൂസഫ് എന്നിവര്‍ വിശിഷ്ടാഥിദികളായി പങ്കെടുക്കും.
ചേനോളി ശാഖാ മുസ്്ലിം ലീഗ് കമ്മിറ്റിയും ജി.സി.സി ചേനോളി കൂട്ടായ്മയും പ്രദേശത്തെ സ്വന്തമായ വീടോ സ്ഥലമോ ഇല്ലാത്ത കുടുംബത്തിന് പത്ത് ലക്ഷം രൂപ സമാഹരിച്ചാണ് സ്ഥലം വാങ്ങി വീട് പണിത് കൊടുത്തത്.
പത്ര സമ്മേളനത്തില്‍ വി.കെ റസാഖ്, കെ. മജീദ്, അഹമ്മദ് കുണ്ടുങ്ങല്‍, വി. ജാഫര്‍ , വി.എന്‍ റസാഖ്, വി.എന്‍ നൗഫല്‍, ജലീല്‍ ദാരിമി എ .കെ അബ്ദു റഹിമാന്‍, പി പി അബ്ദുല്ല സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."