കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ചെന്നാരോപിച്ച് ഫറോക്കില്‍ സംഘര്‍ഷം
ഫറോക്ക്: കോണ്‍ഗ്രസ് പ്രാദേശിക നേതാവ് മധു ഫറോക്കിനെ ഫറോക്ക് എസ്.ഐ എ. രമേഷ്കുമാര്‍ മര്‍ദിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാതയും ഫറോക്ക് പൊലിസ് സ്റ്റേഷനും ഉപരോധിച്ചു.
റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് ദേശീയപാത മണിക്കൂറുകളോളം സ്തംഭിച്ചു. ഇന്നലെ 9.30ഓടെ തുടങ്ങിയ ഉപരോധം 10.30ഓടെയാണ് അവസാനി ച്ചത്. ഉപരോധത്തെ തുടര്‍ന്ന് ഫറോക്ക് പൊലിസ് സ്റ്റേഷനു മുന്നിലും ദേശീയപാതയിലും ഒന്നര മണിക്കൂറോളം സംഘര്‍ഷാവസ്ഥയുമുണ്ടായി.
മധുവിന്റെ വീട്ടിനടുത്തുള്ള റോഡില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് എസ്.ഐയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മധുവിനെ പൊലിസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുവരികയായിരുന്നു.
സംഭവമറിഞ്ഞെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മധുവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലിസ് സ്റ്റേഷനും ഹൈവേയും ഉപരോധിക്കുകയായിരുന്നു. തുടര്‍ന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
ചെറുവണ്ണൂര്‍ സി.ഐ ദിനേശ് കോറോത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മധു ഫറോക്കിനെ പൊലിസ് വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹൈവേ ഉപേരോധം അവസാനിപ്പിച്ചത്. തുടര്‍ന്ന് എസ്.ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് പൊലിസ് സ്റ്റേഷന് ഉപരോധം തുടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."