വഞ്ചനയുടെ അറുപത് ദിനങ്ങള്‍: റാലിയും പൊതുസമ്മേളനവും നടത്തി
വടകര: നോട്ട് നിരോധനം വഴി ജനങ്ങളെ വഞ്ചിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി 'വഞ്ചനയുടെ അറുപത് ദിനങ്ങള്‍' മുദ്രാവാക്യം ഉയര്‍ത്തി വടകരയില്‍ റാലിയും പൊതുസമ്മേളനവും നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. വികസിത രാജ്യങ്ങളില്‍ മൂന്നിലൊന്ന് പേര്‍ പോലും പ്ലാസ്റ്റിക് കറന്‍സി ഉപയോഗിക്കാത്ത സാഹചര്യത്തില്‍ 42 ശതമാനത്തിന് മാത്രം ബാങ്ക് അക്കൗണ്ട് ഉള്ള ഇന്ത്യയില്‍ പ്ലാസ്റ്റിക് കറന്‍സി ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട പ്രധാനമന്ത്രി കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി രാജ്യത്തെ വഞ്ചിക്കുകയാണെന്ന് അനില്‍കുമാര്‍ ആരോപിച്ചു.
ബ്ലോക്ക് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരന്‍ അധ്യക്ഷനായി. അഡ്വ. ഐ. മൂസ, അഡ്വ.ഇ.നാരായണന്‍ നായര്‍, ശശിധരന്‍ കരിമ്പനപ്പാലം, ടി. കേളു, കെ.പി കരുണന്‍, ബാബു ഒഞ്ചിയം, കളത്തില്‍ പീതാംബരന്‍, കൂടാളി അശോകന്‍, ജയദാസ് കാടോട്ടി, പറമ്പത്ത് ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു. നടക്കല്‍ വിശ്വന്‍, ആസിഫ് കുന്നത്ത്, നല്ലാടത്ത് രാഘവന്‍, പി.എസ് രഞ്ജിത്കുമാര്‍, സതീശന്‍ കുരിയാടി , സി.എച്ച് വിജയന്‍, കെ. പി സുബൈര്‍, മരത്തപ്പള്ളി രവീന്ദ്രന്‍, അജ്‌നാസ്, ശ്രീനാഥ് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.
ബി.ജെ.പിയുടെ സഹോദര സംഘടനയായ ശിവസേനക്കുപോലും തൃപ്തികരമല്ലാത്ത ഭരണമാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം സുരേഷ്ബാബു പറഞ്ഞു. വീണ്ടുവിചാരമില്ലാത്തതും വിവേക രഹിതവുമായ സര്‍ക്കാര്‍ നടപടിക്ക് ജനങ്ങള്‍ ബലിയാടായിരിക്കുകയാണ്. തീവ്ര ദേശീയവികാരമിളക്കി ജനവികാരത്തെ മറികടക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തോടന്നൂരില്‍ നടന്ന നോട്ട് നിരോധനത്തിനെതിരെയുള്ള വഞ്ചനയുടെ അറുപത് ദിനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി വിശ്വനാഥന്‍ അധ്യക്ഷനായി. കാവില്‍ രാധാകൃഷ്ണന്‍, ചെരണ്ടത്തൂര്‍ ശ്രീധരന്‍, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, സി.വി അജിത്ത്, ശ്രീജിത്ത് എടത്തട്ട, സി.വി ഹമീദ്, അച്ചുതന്‍ പുതിയെടുത്ത്, എന്‍.പി പ്രകാശന്‍, പി.എം കൃഷ്ണന്‍, പി.സി ഷീബ, ശ്രീജ തറവട്ടത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."