HOME
DETAILS

ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി എല്ലാ വിഭാഗങ്ങളും ഒരുമിച്ച് നീങ്ങണം: ഉമ്മന്‍ ചാണ്ടി

  
backup
January 12 2017 | 06:01 AM

%e0%b4%9f%e0%b5%8b%e0%b4%82-%e0%b4%89%e0%b4%b4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%8b%e0%b4%9a%e0%b4%a8

പാലാ: പത്തു മാസമായി യെമനില്‍ ഭീകരുടെ തടവറയില്‍ കഴിയു സലേഷ്യന്‍ സഭ വൈദികന്‍ ഫാ ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും ഒത്തൊരുമിച്ച് നില്‍ക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വൈദികന്റെ മോചനം അനിശ്ചിതമായി നീളുന്നത് അങ്ങേയറ്റം വേദനാജനകവും പ്രതിക്ഷേധാര്‍ഹവുമാണ്. വൈദികന്റെ ജീവന്‍ രക്ഷിക്കുന്നതിന് കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഫാ ടോമിന്റെ ജന്മനാടായ രാമപുരം ടൗണില്‍ കോഗ്രസ്സ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച, ഒപ്പു ശേഖഖരണത്തിന്റെ കൈമാറ്റവും, പ്രതിക്ഷേധ കൂട്ടായ്മയിലും പ്രസംഗിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി . ഫാ ടോമിന്റെ മോചനശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് വേണ്ടി കോട്ടയം ജില്ലയില്‍ നിന്നും ഒരുലക്ഷം ഒപ്പുകള്‍ ശേഖരിച്ച് കേന്ദ്ര സര്‍ക്കാരിന് അയയ്ക്കുന്നതിനായി ഉമ്മന്‍ ചാണ്ടിയ്ക്ക് കൈമാറി.
ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷനായിരുന്നു, മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, മുന്‍ എം.എല്‍.എ. ജോസഫ് വാഴയ്ക്കന്‍, പാലാ രൂപതാ കോപ്പറേറ്റിംഗ് മാനേജര്‍ ഫാ മാത്യു ചന്ദ്രന്‍കുല്‍േ, ലതിത സുഭാഷ്, കെ.പി.സി.സി. സെക്രട്ടറി നാട്ടകം സുരേഷ്, അഡ്വ. ബിജു പുത്താനം, സി.റ്റി. രാജന്‍, സി.പി. ചന്ദ്രന്‍ നായര്‍, യൂ.ഡി.എഫ്. കോട്ടയം ജില്ലാ ചെയര്‍മാന്‍ ജോസി സെബാസ്റ്റിയന്‍, ജെയ്‌സ ജോസഫ്, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് കിഴക്കേക്കര, ഡി.സി.സി. ട്രഷറര്‍ ജെയ് ജോസ് പേരയില്‍, അനിത രാജു, ഫാ ടോം ഉഴുാലിയുടെ സഹോദരന്‍ ഡേവിഡ് ഉഴുാലില്‍, പി.ആര്‍. സുകുമാരന്‍ പെരുമ്പ്രായില്‍, യൂത്ത് കോഗ്രസ്സ് പാര്‍ലമെന്റ് പ്രസിഡന്റ് ജോബി അഗസ്റ്റിന്‍, പി.എ. ഷെമീര്‍, നീണ്ടൂര്‍ മുരളി, ജോണി ജോസഫ്, ബോബി ഏലിയാസ്, റോണി കെ. ബേബി, ജോബി അഗസ്റ്റിയന്‍, ജോമോന്‍ ഐക്കര, ജോയിസ് സ്‌കറിയ, ചന്ദ്രമോഹനന്‍, കോഗ്രസ്സ് രാമപുരം മണ്ഡലം പ്രസിഡന്റ് ഡി. പ്രസാദ് ഭക്തിവിലാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  19 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  19 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  19 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  19 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഹിസ്ബുല്ലയുടെ മിസൈൽ വർഷം; 340 മിസൈലുകൾ, എങ്ങും അപായ സൈറണുകൾ, ടെൽ അവീവിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

International
  •  19 days ago
No Image

 141 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കുടി നിര്‍മാണം പൂര്‍ത്തിയാക്കി ദുബൈ

uae
  •  19 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ 

Kerala
  •  19 days ago
No Image

റേഷന്‍ കാര്‍ഡ് തരംമാറ്റണോ, ഇന്നു മുതല്‍ അപേക്ഷ നല്‍കാം

Kerala
  •  19 days ago
No Image

ആലുവയിൽ വൻ കഞ്ചാവ് വേട്ട; ബാഗിലും ട്രോളി ബാഗിലുമായി എത്തിച്ച 36 കിലോ കഞ്ചാവ് പിടികൂടി, രണ്ട് യുവതികൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  19 days ago