സെലോഷ്യം സ്‌കീമിലേക്ക് അപേക്ഷ നല്‍കാം
കോട്ടയം: ജില്ലയുടെ പരിധിയില്‍ അഞ്ജാത വാഹനമിടിച്ച് മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കും ഗുരുതരമായ പരുക്കേറ്റവര്‍ക്കും നഷ്ടപരിഹാരം ലഭിക്കുന്നതിനുളള സെലോഷ്യം സ്‌കീമിലേക്ക് അപേക്ഷിക്കാം. നിശ്ചിതഫോറത്തിലുളള അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ കളക്ടര്‍ക്ക് നല്‍കണം.
ഗുരുതരമായി പരിക്ക് പറ്റിയവര്‍ക്ക് 12,500 രൂപയും മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് 25,000 രൂപയുമാണ് നഷ്ടപരിഹാരം. അപകടം നടന്ന് ആറുമാസത്തിനകമാണ് അപേക്ഷ നല്‍കേണ്ടത്. മതിയായ കാരണമുണ്ടെങ്കില്‍ ആറുമാസം കൂടി സമയം അനുവദിക്കും. ജില്ലാകളക്ടര്‍ സി.എ ലത ചെയര്‍മാനും കോട്ടയം ആര്‍.ഡി.ഒ. കെ.രാമദാസ്, ആര്‍.റ്റി.ഒ കെ. പ്രേമാനന്ദന്‍, ന്യൂ ഇന്‍ഡ്യ അഷ്വറന്‍സ്, സീനിയര്‍ ഡിവിഷണല്‍ മാനേജര്‍, കെ.ആര്‍, രാധാകൃഷ്ണന്‍, റിട്ട. ആര്‍.ഡി.ഒ പി. കെ. മനോഹരന്‍ എന്നിവര്‍ അംഗങ്ങളായുളള കമ്മറ്റിയാണ് അപേക്ഷകള്‍ പരിഗണിക്കുന്നത്. ഫോണ്‍: 0481 2562627, 2562637
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."