HOME
DETAILS
MAL
എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം: സര്‍ക്കാരിനെതിരേ സി.എസ്.ഐ സഭ
backup
January 12 2017 | 06:01 AM
കോട്ടയം:എയ്ഡഡ് മേഖലയിലെ അധ്യാപകരെ മാറ്റിനിയമിക്കുന്നതിനെതിരെ സി.എസ്.ഐ സഭ രംഗത്ത്. ഇക്കാര്യത്തില്‍ സഭയുടെ അഭിപ്രായം നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് സി.എസ്.ഐ സഭ ഡപ്യൂട്ടി മോഡറേറ്റര്‍ റവ. തോമസ് കെ. ഉമ്മന്‍ പറഞ്ഞു. സര്‍ക്കാര്‍ നിലപാടിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച ബിഷപ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ അഭിപ്രായത്തോട് യോജിക്കുന്നതായും വ്യക്തമാക്കി.
വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങുന്നതു അപകടമാണ് .വിദ്യാഭ്യാസ മേഖലയില്‍ സി.എസ്.ഐ സഭ സര്‍വകലാശാല തുടങ്ങുന്നതിനക്കുറിച്ച് ആലോചിക്കുന്നുണ്ട്. 14നു തുടങ്ങുന്ന സഭാ സിനഡില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. അടിസ്ഥാന വിദ്യാഭ്യാസ രംഗത്തെ വികസനത്തിനും എസ്.സി, എസ്.ടി. മേഖലയിലെ വികസനത്തിനുമായി കൂടുതല്‍ പദ്ധതികള്‍ സിനഡില്‍ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."