HOME
DETAILS

ഹരിതകേരളം: മാതൃകയായി മരങ്ങാട്ടുപിള്ളിയിലെ തൊഴിലുറപ്പു തൊഴിലാളികള്‍

  
backup
January 12 2017 | 06:01 AM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%95%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%99


മരങ്ങാട്ടുപിള്ളി : തരിശുസ്ഥലം സംയോജിത കൃഷിസ്ഥലമാക്കിയ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ഇത് വിളവെടുപ്പുകാലം. ഹരിതകേരളം പദ്ധതി ഉദ്ഘാടനത്തിനു മുമ്പു തന്നെ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ മരങ്ങാട്ടുപിള്ളിയിലെ നഴ്‌സിങ് കോളജ് കോമ്പൗണ്ടിലെ തരിശുകിടന്ന രണ്ടര ഏക്കര്‍ സ്ഥലം യൂണിവേഴ്‌സിറ്റിയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കൃഷി യോഗ്യമാക്കിയാണ് തൊഴിലുറപ്പു തൊഴിലാളികള്‍ സംയോജിത കൃഷി ആരംഭിച്ചത്.
തൊഴിലുറപ്പു പദ്ധതി പ്രകാരം കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും നിലനില്‍ക്കുന്ന ജോലികള്‍ നിര്‍ബന്ധമായതിനാല്‍ ഉഴവൂര്‍ ബ്ലോക്കിലെ വി.ഇ.ഒ ബിലാല്‍ റാമും മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തംഗം ജോണി നെല്ലരിയും മുന്‍കൈയെടുത്താണ് ദീര്‍ഘകാലം നിലനില്‍ക്കുന്ന കൃഷി എന്ന ആശയം തൊഴിലാളികള്‍ക്ക് നല്‍കി സംരംഭത്തിന് നേതൃത്വം നല്‍കിയത്. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെയും ഉഴവൂര്‍ ബ്ലോക്കിന്റെയും പിന്തുണകൂടിയായപ്പോള്‍ പദ്ധതി വിജയം കണ്ടു. വിളവെടുത്തു തുടങ്ങിയ പച്ചക്കറി കൃഷിക്കു പുറമെ സ്ഥലം ഏഴായി തിരിച്ച് വിവിധ കൃഷിരീതികള്‍ പരീക്ഷിക്കുകയാണിപ്പോള്‍.
കൃഷിസ്ഥലത്തിന്റെ ഒരു ഭാഗം തെങ്ങിന്‍തോപ്പാക്കി മാറ്റാനുള്ള ശ്രമത്തിലാണിപ്പോള്‍. മറ്റൊരു ഭാഗത്ത് നാഗാര്‍ജുന വൈദ്യശാലയില്‍ നിന്ന് ശേഖരിച്ച ഔഷധ സസ്യങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മധ്യഭാഗത്ത് ഇരിപ്പിടങ്ങള്‍ ഒരുക്കാന്‍ പാകത്തില്‍ തയ്യാറാക്കിയ നക്ഷത്രവനമാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഒരു ഭാഗത്ത് കപ്പത്തോട്ടവുമുണ്ട്.
കുടുംബശ്രീ തുടങ്ങി കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി ഹരിത കേരളം പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് മാതൃകാ കൃഷിത്തോട്ടമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തും ഉഴവൂര്‍ ബ്ലോക്കും.
ഇന്നലെ പച്ചക്കറി വിളവെടുപ്പുത്സവത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കോസ്, ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഡോ. റാണി ജോസഫ്, വൈസ്പ്രസിഡന്റ് മാത്തുക്കുട്ടി, സ്ഥിരംസമിതി അദ്ധ്യക്ഷന്‍ ജോണി നെല്ലരി, ബ്ലോക്ക് പഞ്ചായത്തംഗം നിര്‍മല ദിവാകരന്‍, എഡിസി (ജനറല്‍) പി.എസ്. ഷിനോ, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ അജയന്‍ ഡി. ബാബു, ജോയിന്റ് ബിഡിഒമാരായ രാമന്‍കുട്ടി, എം.ഇ. ഷാജി, വി.ഇ.ഒ ബിലാല്‍ കെ. രാം, തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയര്‍ ലക്ഷ്മി വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago