ഇന്ത്യയിലെ ആദ്യ സോളാര്‍ ബോട്ട് സര്‍വീസ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
വൈക്കം : ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ സോളാര്‍ യാത്രാ ബോട്ടിന്റെ സര്‍വ്വീസ് ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വൈക്കത്ത് നിര്‍വഹിക്കും. കേന്ദ്ര ഊര്‍ജ്ജല്‍ക്കരിപാരമ്പര്യേതര ഊര്‍ജ്ജ സഹമന്ത്രി പിയൂഷ് ഗോയല്‍ ബോട്ടിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും. വൈക്കം പോസ്റ്റോഫീസ് മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് സെക്രട്ടറി ജ്യോതിലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. എം.പി. മാരായ ജോസ് കെ മാണി, കെ. സി വേണുഗോപാല്‍, എ.എം ആരിഫ് എം.എല്‍.എ എന്നിവര്‍ മുഖ്യതിഥികളായിരിക്കും. നഗര സഭാ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് ഉപഹാരങ്ങള്‍ സമര്‍പ്പിക്കും. വൈക്കം എം.എല്‍.എ സി. കെ ആശ സ്വാഗതവും ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍ നന്ദിയും പറയും. ജില്ലാ കളക്ടര്‍ സി.എ ലത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയകുമാരി, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടില്‍ജ സലിം, ജില്ലാ പഞ്ചായത്തംഗങ്ങളായ പി. സുഗതന്‍, അഡ്വ. കെ.കെ രജ്ഞിത്ത്, കല മങ്ങാട്, കൗണ്‍സിലര്‍ അഡ്വ. വി.വി. സത്യന്‍, മുന്‍ എം. എല്‍.എമാരായ പി.നാരായണന്‍, കെ. അജിത്ത് വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ഉഴവൂര്‍ വിജയന്‍, കെ.അരുണ്‍, കെ.ഡി വിശ്വനാഥന്‍, അക്കരപാടം ശശി, പി. ജി ബിജുകുമാര്‍, പോള്‍സണ്‍ ജോസഫ്, പി. ജി. ഗോപി, ബി. ശശീന്ദ്രന്‍, രാംദാസ്, ബഷീര്‍ പുത്തന്‍പുര തുടങ്ങിയവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."