HOME
DETAILS
MAL
ഓട്ടോറിക്ഷയില്‍ കാറിടിച്ച് റിക്ഷാ ഡ്രൈവര്‍ക്കു പരുക്ക്
backup
January 12 2017 | 06:01 AM
തളിപ്പറമ്പ്: കാറിടിച്ച് ഓട്ടോറിക്ഷയില്‍ നിന്നു പുറത്തേക്ക് തെറിച്ചു വീണ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്. തളിപ്പറമ്പ് സഹകരണ ആശുപത്രിക്കു സമീപത്ത് തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയില്‍ ശ്രീകണ്ഠപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തുണ്ടായിരുന്ന കാറിലും കടയുടെ ചുമരിനും ഇടിച്ച് വൈദ്യുതി തൂണില്‍ തട്ടി നില്‍ക്കുകയായിരുന്നു. പുറത്തേക്ക് തെറിച്ചുവീണു ഗുരുതരമായി പരുക്കേറ്റ മുക്കോലയിലെ കെ ഹാരിസി(36) നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."