മെഡി.കോളജ് പാര്‍ക്കിങ്സ്ഥലത്തെ ജീവനക്കാരെ കുറിച്ച് വ്യാപക പരാതി
മെഡിക്കല്‍കോളജ്: ആശുപത്രി കാംപസില്‍ പാര്‍ക്കിങ് സ്ഥലങ്ങളിലെ ചുമതലക്കാരെ കുറിച്ച് വ്യപക പരാതി. അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി ഓടിപാഞ്ഞെത്തുന്നവരോടു പോലും തീര്‍ത്തും അപമര്യാദയായിട്ടാണ് ഇവരുടെ പെരുമാറ്റം.
വാഹനം പാര്‍ക്ക് ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും ഫീസ് രസീതുമായി പാഞ്ഞെത്തുന്ന ഇവര്‍ , അത്യാഹിത വിഭാഗത്തിലേക്കാണ് അല്‍പം സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടാല്‍ പോലും അനുവദിക്കില്ലെന്ന് ആശുപത്രിയിലെത്തുന്നവര്‍ പറയുന്നു. ഗുണ്ടകളുടെ പെരുമാറ്റ രീതിയാണെന്നാണ് ആശുപത്രിയിലെത്തുന്നവര്‍ പറയുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാരോടുള്‍പടെയുള്ളവരോട് തട്ടിക്കയറുന്നതും കൈയേറ്റത്തിനു മുതിരുന്നതും ഇവരുടെ പതിവാണ്. കഴിഞ്ഞ ദിവസം രാത്രിയും അത്യാഹിത വിഭാഗത്തില്‍ രോഗിയുമായെത്തിയവരും പാര്‍ക്കിങ് സ്ഥലത്തെ ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.
ചില ആംബുലന്‍സ് ഏജന്‍സികള്‍ക്ക് ഓട്ടം പിടിച്ചു കൊടുത്ത് കമ്മിഷന്‍ തട്ടുന്നതായും ആരോപണമുണ്ട്.
മെഡിക്കല്‍ കോളജ് ആശുപത്രി കാംപസിനുള്ളിലെ വാഹന പാര്‍കിങ് പുറംകരാര്‍ നല്‍കിയിരിക്കുകയാണ്. എസ്.എ.ടി ആശുപത്രിക്കു സമീപത്ത് എച്ച്.ഡി.എസ് അധികൃതരാണ് പണം പിരിക്കുന്നത്. ഇപ്പോള്‍ മെഡക്‌സ് നടക്കുന്ന സ്ഥലത്തിനു സമീപത്ത് ആശുപത്രി വികസന സമിതിയിലെ ചില ജീവനക്കാരും പണം പിരിക്കുന്നുണ്ട്.
ഇവരില്‍ പലരും മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി പണം പിരിക്കുന്നുവെന്നും വാഹന ഉടമകള്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."