HOME
DETAILS
MAL
വൃക്ക മാറ്റിവെക്കണം : സഹായം തേടി അനില
backup
January 12 2017 | 06:01 AM
പെരിങ്ങത്തൂര്‍: ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമായ അണിയാരത്തെ കിളച്ചപറമ്പത്ത് അനില (32) ചികിത്സാ സഹായം തേടുന്നു. കഴിഞ്ഞ ആറു മാസമായി ഡയാലിസിസ് തുടരുന്ന അനിതയ്ക്ക് ഭീമമായ ചികിത്സാ ചെലവുകള്‍ താങ്ങാന്‍ കഴിയുന്നതല്ല.
എന്നാല്‍ വൃക്ക മാറ്റിവെക്കണമെന്നാണ് കോയമ്പത്തൂര്‍ കിഡ്നി സെന്ററിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 15 ലക്ഷത്തോളം രൂപ ഇതിനു ചെലവ്വരും. നാട്ടുകാര്‍ ചേര്‍ന്ന് പാനൂര്‍ നഗരസഭാ അധ്യക്ഷ കെ.വി റംല മുഖ്യരക്ഷാധികാരിയായി അനില ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ചു. സഹായങ്ങള്‍ സ്വീകരിക്കുന്നതിനായി അനില ചികിത്സാ സഹായകമ്മിറ്റിയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ പെരിങ്ങത്തൂര്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67381150421(ഐ.എഫ്.എസ്.സി കോഡ് എസ്.ബി.ടി.ആര് 0000367).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."