HOME
DETAILS
MAL
നെഹ്റു കോളജ് ബ്രാഞ്ചിലേക്ക് കെ.എസ്.യു മാര്‍ച്ച്
backup
January 12 2017 | 06:01 AM
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കലാശിച്ച മാനേജ്മെന്റിന്റെ കാടന്‍ സമീപനങ്ങളില്‍ പ്രതിഷേധിച്ച് കോളജിന്റെ തിരുവനന്തപുരം ബ്രാഞ്ച് ഓഫിസിലേക്ക് കെ.എസ്.യു മാര്‍ച്ച് നടത്തി. രാവിലെ പതിനൊന്നരേയാടെ സ്പെന്‍സര്‍ ജങ്ഷനിലെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഓഫിസിന്റെ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
സംഭവത്തില്‍ സര്‍ക്കാര്‍ യുക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
അനന്തകൃഷ്ണന്,പ്രണവ് കോലത്തുകര, കോലിയമക്കാട് ആശിഷ് അജയ്, എം.എ ആസിഫ,് വിഷ്ണു എ.പി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. തുടര്‍ന്ന് പൊലിസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."