മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്: ഫോട്ടോപതിച്ച വോട്ടര്‍പട്ടിക തയാറാക്കും
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിനായി ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക തയാറാക്കാനും കൗണ്‍സിലറുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന ഉരുവച്ചാല്‍ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പു നടത്താനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
മട്ടന്നൂര്‍ നഗരസഭാ അതിര്‍ത്തിക്കുള്ളില്‍ വരുന്ന അസംബ്ലി നിയോജക മണ്ഡലത്തിലെ ബൂത്ത്തല വോട്ടര്‍പട്ടിക നഗരസഭാ തെരഞ്ഞെടുപ്പിനുപയോഗിക്കുന്നതിനു രൂപമാറ്റം വരുത്തി. പട്ടിക തയ്യാറാക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. ഫെബ്രുവരി അഞ്ചിന് കരടുപട്ടിക പ്രസിദ്ധീകരിക്കും. നിലവിലെ 34 വാര്‍ഡുകളിലും അംഗന്‍വാടി വര്‍ക്കര്‍മാരായിരിക്കും സര്‍വേ നടത്തുക.
നിലവിലെ ബൂത്ത്തല പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ വോട്ടര്‍മാരുടെയും പേരുവിവരം തിരിച്ചറിഞ്ഞ് പട്ടികയില്‍ ഓരോരുത്തരുടെയും കോളത്തില്‍ വാര്‍ഡ് നമ്പറും വിട്ടു നമ്പറും ചേര്‍ക്കല്‍ മാത്രമാണ് അംഗന്‍വാടി ടീച്ചര്‍മാരുടെ ചുമതല. ജനവരി 20 മുതല്‍ ആരംഭിക്കും. എന്നാല്‍ ഇവര്‍ക്ക് പുതിയ ആളുകളെ ചേര്‍ക്കാനൊ തള്ളുവാനോ അധികാരം ഉണ്ടായിരിക്കില്ല .
ജനസംഖ്യാ ക്രമത്തില്‍ 2011 ലെ കണക്കനുസരിച്ച് ഇത്തവണ ഒരു വാര്‍ഡ് കൂടുതല്‍ ഉണ്ടാവും. ഫിബ്രവരി അവസാനമോ മാര്‍ച്ച് ആദ്യമോ ഉപതെരഞ്ഞെടുപ്പ് നടത്തും. ഈ മാസം 19നു രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും വാര്‍ഡുകള്‍ വിഭജിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും നഗരസഭ സെക്രട്ടറി എം സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."