HOME
DETAILS
MAL
ഭാര്യയെ ചുട്ടുകൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
backup
January 12 2017 | 06:01 AM
കാസര്‍കോട്: സംശയത്തിന്റെ പേരില്‍ ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശ് പക്കീര്ഗഞ്ച് സ്വദേശിയും വിദ്യാനഗര്‍ ചാലയിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ നഫീസി(28)നെതിരേയുള്ള കേസിലാണ് കാസര്‍കോട് സി.ഐ അബ്ദുല്‍ റഹീം കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്നു മാസം മുന്‍പു നടന്ന കേസില്‍ 34 സാക്ഷികളുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനാണ് നഫീസിന്റെ ഭാര്യ അഫ്രീന ഖാന് (22)കൊലപ്പെട്ടത്. മരണപ്പെടുന്നതിനു മുന്‍പ് യുവതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റു ചെയ്ത ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."