കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രേരിത സമരങ്ങള്‍ തള്ളിക്കളയണം: ഡി.ഡി.എഫ്
ചിറ്റാരിക്കാല്‍: ജനകീയ വികസന മുന്നണി അധികാരമേറ്റതു മുതല്‍ പഞ്ചായത്തിന്റെ ഭരണം നഷ്ടപ്പെട്ട ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വ്യാജ പരാതികളും ആരോപണങ്ങളുമായി പഞ്ചായത്ത് ഭരണസമിതിക്കെതിരേ നടത്തുന്ന സമരാഭാസങ്ങളെ തളളിക്കളയണമെന്ന് ഡി.ഡി.എഫ് ഈസ്റ്റ് എളേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ പദ്ധതികളിലായി കോടിക്കണക്കിനു രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്നത്.
ആക്ഷേപിക്കുന്ന തരത്തിലുള്ള പരാതികളുമായി ഇറങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ വില കുറഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നു പിന്‍മാറി ജനങ്ങളോടു മാപ്പു പറയണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം ചെയര്‍മാന്‍ ജിജോ പി ജോസഫ് അധ്യക്ഷനായി.ജയിംസ് പന്തമ്മാക്കല്‍, ഫിലോമിന ജോണി, ടോമി പുതുപ്പള്ളി, സണ്ണി കോയിത്തുരുത്തേല്‍, മോഹനന്‍ കോളിയാട്ട്, ബിനോയി തോട്ടം, ജസി ടോം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."