നോട്ട് നിരോധനം: യൂത്ത് ലീഗ് 'ക്യൂ' വലയം ഒരുക്കി
ഹൊസങ്കടി: മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെതിരേ മഞ്ചേശ്വരം പഞ്ചായത്ത് മുസ്്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൊസങ്കടിയില്‍ 'ക്യു'വലയം ഒരുക്കി. സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി എ.കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുത്ത് ലീഗ് പ്രസിഡന്റ് എ മുക്താര്‍ അധ്യക്ഷനായി. അസീസ് ഹാജി, എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് മഞ്ചേശ്വരം, ഷെയ്ഖ് ഖാദര്‍, മുസ്തഫ, അബ്ദുല്ല, ഫാറൂഖ്, മുനീര്‍, എം.ബി റസാഖ്, ഹനീഫ്, സിദ്ദീഖ്, ജാബിര്‍, റിയാസ്, രാസിക്, നാസിര്‍ ഇടിയ, മജീദ് മച്ചംപാടി സംബന്ധിച്ചു.
മുളിയാര്‍: പഞ്ചായത്ത് മുസ്്ലിം യൂത്ത് ലീഗ് ബോവിക്കാനം ടൗണില്‍ 'ക്യൂ' വലയം സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്്ലിം ലീഗ് വൈസ് പ്രസിഡന്റ് ബി.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് ബോവിക്കാനം അധ്യക്ഷനായി. ഖാദര്‍ ആലൂര്, അബ്ബാസ് കൊള്‍ച്ചപ്പ്, നിസാര്‍ തങ്ങള്‍ ചൂരി മൂല, ലെത്തീഫ് എടനീര്‍, മുസ്തഫ ബിസ്മില്ല, വാഷിദ് ഉസ്മാനിയ, ഹനീഫ വോവക്കാനം, റഹീം ബാവിക്കര, അഷറഫ് ബോവിക്കാനം, സഫ്വാന്, ഖബീര്‍.ബഷീര്‍, ഹമീദ്, കുഞ്ഞി മല്ലം, ഖബീര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."