വിദൂര പഠനം; യു.ജി.സി ഉന്നതതല സംഘം സര്‍വകലാശാലയിലെത്തി
തേഞ്ഞിപ്പലം: വിദൂര പഠന വിഭാഗത്തിന്റെ അംഗീകാരം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യു.ജി.സി ഉന്നതതല സംഘം കാലിക്കറ്റ് സര്‍വകലാശാലയില്‍ സന്ദര്‍ശനം തുടങ്ങി. പ്രൊഫ. എച്ച്.ടി ദീക്ഷിപ്, പ്രൊഫ. ജഗത് ഭൂഷണ്‍ നദ്ദ, പ്രൊഫ. എ.എസ് നരംഗ്, ഡോ. പി. പ്രകാശ് എന്നിവരുള്‍പ്പെട്ട സംഘം മൂന്നു ദിവസം വിദൂര പഠന വിഭാഗത്തിന്റെയും പഠന കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, പ്രോ. വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍, രജിസ്ട്രാര്‍ ഡോ. ടി.എ അബ്ദുല്‍ മജീദ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വി.വി ജോര്‍ജ് കുട്ടി, വിദൂര വിദ്യാഭ്യാസ വിഭാഗം ഡയരക്ടര്‍ ഡോ. വി.എം കണ്ണന്‍ തുടങ്ങിയവര്‍ ചേര്‍ന്നു സംഘത്തെ സ്വീകരിച്ചു. വിദൂര പഠന വിഭാഗം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രസന്റേഷന്‍ ഡയരക്ടര്‍ ഡോ. വി.എം കണ്ണന്‍ അവതരിപ്പിച്ചു. സംഘം ഇന്നു സ്റ്റഡി സെന്ററുകള്‍ സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."