HOME
DETAILS
MAL
കമലിന് ഐക്യദാര്‍ഢ്യം അറിയിച്ച വേദിയില്‍ യുവമോര്‍ച്ച ചാണക വെള്ളം തളിച്ചു
backup
January 12 2017 | 07:01 AM
തൃശൂര്‍: സംവിധായകന്‍ കമലിന് പിന്തുണ അറിയിച്ചുകൊണ്ട് പരിപാടി സംഘടിപ്പിച്ച വേദിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചു. കൊടുങ്ങല്ലൂരില്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇന്നലെ കമലിന് ഐക്യദാര്‍ഢ്യവുമായി പ്രതിരോധ സംഗമം തീര്‍ത്തിരുന്നത്. സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
സംഗമം വര്‍ഗീയ കൂട്ടായ്മയാണെന്ന് ആരോപിച്ചാണ് യുവമോര്‍ച്ച പരിപാടി സംഘടിപ്പിച്ച സ്ഥലത്തും കമലിന്റെ ചിത്രമുള്ള ഫ്‌ളെക്‌സുകളിലും ചാണകവെള്ളം തളിച്ചത്. ദേശീയ ഗാന വിവാദവുമായി ബന്ധപ്പെട്ട് കമല്‍ ദേശദ്രോഹിയാണെന്നും രാജ്യം വിട്ടു പോകണമെന്നും ബി.ജെ.പി പ്രസ്താവിച്ചിരുന്നു. ഈ വിഷയത്തില്‍ നേരത്തെ കമലിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."