HOME
DETAILS
MAL
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്
backup
January 12 2017 | 07:01 AM
വള്ളിക്കുന്ന്: ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്. കടലുണ്ടി നഗരം സ്വദേശി പുഴക്കലകത്ത് മുഹമ്മദിന്റെ മകന്‍ റഫീഖി(25)നാണ് പരുക്കേറ്റത് .
പരുക്കേറ്റ റഫീഖിനെ അടുത്ത സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേഷിപ്പിച്ചെങ്കിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.അത്താണിക്കല്‍ ഒലിപ്രം റോഡില്‍ പുതിയ ഹോളോബ്രിക്‌സ് കമ്പനിക്ക് സമീപമാണ് അപകടം.
അത്താണിഭാഗത്തേക്ക് വരുകയായിരുന്ന ജീപ്പും രാമനാട്ടുകരയിലേക്ക് പോകുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍ പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."