അപകട ഭീഷണിയുയര്‍ത്തി റോഡരികിലെ മുറിച്ചിട്ട മരങ്ങള്‍
പെരുവള്ളൂര്‍: പറമ്പില്‍പീടികയില്‍ റോഡരികിലെ മുറിച്ചിട്ട മരങ്ങള്‍ കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകട ഭീഷണിയാകുന്നു.
റോഡ് വികസനത്തിന്റെ ഭാഗമായി മുറിച്ച മരങ്ങളുടെ ശിഖരങ്ങളും വലിയ തടിക്കഷ്ണങ്ങളും പ്രവൃത്തി കഴിഞ്ഞു മാസങ്ങളള്‍ പിന്നിട്ടിട്ടും നീക്കം ചെയ്തിട്ടില്ല. റോഡ് വീതികൂട്ടി ബി.എം.ബി.സി മാതൃകയില്‍ വികസിപ്പിക്കുന്നതിനായാണ് റോഡരികിലെ വലിയ തണല്‍ മരങ്ങളടക്കം മുറിച്ചു മാറ്റിയത്.
കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള ഉണങ്ങിയ മരങ്ങള്‍ക്ക് തീപിടിച്ചിരുന്നു. ഉടന്‍ സമീപത്തെ വ്യാപാരികള്‍ തീയണച്ചതിനാലാണ് വന്‍ അപകടമൊഴിവായത്. പടിക്കല്‍ മുതല്‍ കരുവാന്‍കല്ല് വരെ നീളുന്ന റോഡ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കുള്ള എളുപ്പ മാര്‍ഗം കൂടിയാണ്. യാത്രക്കാര്‍ക്ക് ദുരിതമാകുന്ന മരങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."