മെഡിക്കല്‍ കോളജ് റാഗിങ്: സസ്പെന്ഷന് നടപടി പിന്‍വലിച്ചു
മഞ്ചേരി: മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ ഉത്തരവാദികളായ വിദ്യാര്‍ഥികളുടെ സസ്പെന്ഷന് നടപടി പിന്‍വലിച്ചു. രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ 21 പേരുടെ സസ്പെന്‍ഷനാണ് കഴിഞ്ഞ ദിവസം ജില്ലാ സെഷന്‍സ് ജഡ്ജി ഉത്തരവില്‍ പിന്‍വലിച്ചത്. 42 വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡി.കോളജ് പ്രിന്‍സിപ്പല്‍ കെ മോഹനനാണ് വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്തിരുന്നത്.
റാഗിങ് സംബന്ധിച്ച വിശദമായ അന്വേഷണത്തിനായി മെഡിക്കല്‍ കോളജ് സീനിയര്‍ പ്രൊഫസര്‍മാരായ ഡോ. അജിത, ഡോ. പി.ജെ ബാബു, ഡോ. സുപ്രിയ എന്നിവരെ നിയോഗിച്ചിരുന്നു.
സംഭവം നടന്നയുടനെ ജില്ലാ സബ്ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ രാജന് തട്ടില്‍ മെഡി.കോളജില്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തുകയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ മഞ്ചേരി അര്‍ബണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും റാഗിങ് വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."