പൊലിസിന്റെ കാവലില്‍ വനംവകുപ്പ് ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് നടത്തി
കരുളായി: പൊലിസിന്റെ കാവലില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആയൂര്‍വേദ വകുപ്പുമായി സഹകരിച്ചു കൊ@് കരുളായി റെയ്ഞ്ചിലെ വിവിധ കോളനികളിലുള്ള ആദിവാസികള്‍ക്കായി നെടുങ്കയത്ത് ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് നടത്തി. ആയുര്‍വേദ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.ബി രമാകുമാരി ഉദ്ഘാടനം ചെയ്തു.
ആയുര്‍വേദ ഡി.എം.ഒ പി ലീന, പ്രോജക്ട് ഓഫിസര്‍ ഡോ. ജയ, എസ്.എസ് ലീല, റെയ്ഞ്ച് ഓഫിസര്‍ കെ അഷറഫ്, ഡെപ്യൂട്ടി റെയ്ഞ്ചര്‍മാരായ ഡി ഹരിലാല്‍, പി അബ്ദുല്‍ഗഫൂര്‍, പി ബിജു, എ സദാശിവന് സംസാരിച്ചു. പാട്ടക്കരിമ്പ്, ഉച്ചക്കുളം, മുണ്ട@ക്കടവ്, ഭൂമിക്കുത്ത്, പുഞ്ചകൊല്ലി, പൂളക്കപ്പാറ, തീക്കടി എന്നീ കോളനികളില്‍ നിന്നുള്ള മൂന്നൂറോളംപേര്‍ ക്യാംപില്‍ പരിശോധനക്കെത്തി.
വനം വകുപ്പ് അധികൃതര്‍ വാഹനത്തിലാണ് ഇവരെ ക്യാംപിലെത്തിച്ചത്. ഡോക്ടര്‍മാരായ രവീന്ദ്രബാബു, ലളിതഭായി, വിഎസ് ഷിജോയ്, ഇപി ഷര്‍മിള, പിപി സുനില്‍ബാബു, കെപി ഖദീജ തുടങ്ങിയവര്‍ ക്യാംപിലെത്തിയവരെ പരിശോധിച്ചു. ഉച്ചഭക്ഷണവും നല്കി. ക്യാംപിനോടനുബന്ധിച്ച് കോളനിനിവാസികള്ക്കായി ശുചിത്വക്ലാസും നല്കി. നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ കെ സജി ക്യാംപ് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."