ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല; കേന്ദ്ര സര്‍ക്കാരിനെതിരെ സി.ആര്.പി.എഫ് ജവാനും
ന്യൂഡല്‍ഹി: അതിര്‍ത്തി സേനയിലെ ജവാന്മാരുടെ ദുരിത ജീവിതം ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയ സൈനികനു പിന്നാലെ അര്ധസൈന്യത്തിലെ പട്ടാളക്കാരുടെ ജീവിതം വെളിപ്പെടുത്തി മറ്റൊരു ജവാന് കൂടെ രംഗത്ത്.
അര്‍ധ സൈനികര്‍ക്ക് നല്കുന്ന ആനുകൂല്യങ്ങളെകുറിച്ചാണ് സി.ആര്.പി.എഫ് ജവാനായ ജിത് സിങ് പ്രധാനമന്ത്രിയോട് പരാതി പറയുന്നത്. സൈനികര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ നല്കുമ്പോള് അര്‍ധ സൈനിക വിഭാഗങ്ങളെ തഴയുകയാണെന്ന് ജിത്സിങ് വിഡിയോയില്‍ പറയുന്നു.
തങ്ങളും രാജ്യത്തിന് വേണ്ടി തന്നെയാണ് ജോലി ചെയ്യുന്നത് എന്നാല്‍ തങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് വീഡിയോയില്‍ പറയുന്നു. സ്്കൂള്‍ അധ്യാപകര്‍ക്ക് പോലും മികച്ച ശബളമാണ് ലഭിക്കുന്നതെന്നും സൈനികന് പറയുന്നു.
മാത്രമല്ല വിരമിച്ച സൈനികര്‍ക്കുള്ള ആനുകൂല്യങ്ങളോ വൈദ്യ സഹായങ്ങളോ കാന്റീനില്‍ ആനുകൂല്യങ്ങളോ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും സൈനികന് വീഡിയോയില്‍ പറയുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അതിര്‍ത്തിയില്‍ തങ്ങള്‍ പട്ടിണിയിലാണെന്ന് കാണിച്ചുകൊണ്ട് ബി.എസ്.എഫ് ജവാന്റെ വീഡിയോ വൈറലായിരുന്നത്. അതിന് തൊട്ടുപിന്നാലെയാണ് സി.ആര്.പി.എഫ് ജവാന്റെ വീഡിയോയും വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."