റമദാന് ഉംറ: സംസംവെള്ളം ബോട്ടിലിങ് ശേഷി വര്‍ധിപ്പിക്കുന്നു
അബ്ദുസ്സലാം കൂടരഞ്ഞി
മക്ക: റമദാനില്‍ തീര്‍ഥാടകര്‍ ഗണ്യമായി കൂടുന്നതു കണക്കിലെടുത്തു സംസംവെള്ളം ഉല്പാദനം വര്‍ധിപ്പിക്കാന്‍ ശ്രമം തുടങ്ങി. ഇരു ഹറമിലേക്കും സംസം വെള്ളമെത്തിക്കുന്ന മക്കയിലെ കിങ് അബ്ദുല്‍ അസീസ് സംസം കമ്പനിയുടെ മേല്‍നോട്ടത്തിലാണ് ഒരുക്കങ്ങള്‍.
ഹറമിലെത്തുന്ന ഓരോ തീര്‍ഥാടക കുടുംബത്തിനും രണ്ടു വീതം സംസം കാനുകള്‍ അനുവദിക്കും. ഇതിനായി റമദാന് രണ്ടാമത്തെ പകുതിയില്‍ അധികമായി കാനുകള്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവിടെനിന്ന് അനുവദിക്കുന്ന പ്രത്യേകതരം കാനുകള്‍ മാത്രമേ തീര്‍ഥാടകര്‍ക്കു വിമാനങ്ങളിലും മറ്റും കൊണ്ടുപോകാന്‍ അനുവാദമുള്ളൂ.
സംസംവെള്ളം ശേഖരിച്ചു കാനുകളില്‍ നിറച്ച് ഉല്പാദനം നടത്തുന്ന കിങ് അബ്ദുല്‍ അസീസ് സംസം കമ്പനിയുടെ ഉല്പാദന ശേഷി പ്രതിദിനം 2,00,000 കാനുകളാണ്.
ഇതിനായി 1.8 മില്യണ്‍ കാനുകള്‍ സംഭരണശേഷിയുള്ള വെയര്‍ഹൗസും കുതാഇ, അല്‍ സബീല്‍ എന്നിങ്ങനെ 26,000 ക്യൂബിക് സംഭരണ ശേഷിയുള്ള സജ്ജീകരണങ്ങളുമുണ്ട്. സാധാരണ പ്രവൃത്തിദിനങ്ങളില്‍ 300 തൊഴിലാളികളാണുള്ളതെങ്കിലും റമദാന് അടക്കമുള്ള തിരക്കുകൂടിയ ദിവസങ്ങളില്‍ പുറമേനിന്നു തൊഴിലാളികളെ വയ്ക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."