ആര്.ബി.ഐയ്ക്ക് ഒന്നും ചെയ്യാനില്ല, എല്ലാം മോദി തീരുമാനിക്കുന്നു; തുറന്നടിച്ച് അമര്‍ത്യാ സെന്‍
ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തില്‍ ചോദ്യം ഉന്നയിച്ച് നൊബേല്‍ ജേതാവ് അമര്‍ത്യ സെന്‍. കുറച്ചുദിവസങ്ങളായി എല്ലാം തീരുമാനിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും റിസര്‍വ്വ് ബാങ്ക് ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
റിസര്‍വ്വ് ബാങ്കിന്റെ അധികാരത്തെപ്പറ്റി മുന്‍ ഗവര്‍ണര്‍മാരായ വൈ.വി റെഡ്ഡിയും ബിമല്‍ ജലാനും നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് അമര്‍ത്യാ സെന്നും രംഗത്തെത്തിയിരിക്കുന്നത്.
കള്ളപ്പണം കണ്ടെത്തുന്നതില്‍ മോദി പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ''കള്ളപ്പണം ഇല്ലാതാക്കാന്‍ മോദി ചിലതൊക്കെ ചെയ്യുന്നുണ്ടെന്നാണ് ജനങ്ങള്‍ വിചാരിക്കുന്നത്. ഈ സംശയത്തിന്റെ ആനുകൂല്യം മോദി പറ്റിക്കൊണ്ടേയിരിക്കും. പാവപ്പെട്ട ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതാണ് ഈ ആശയം''- ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ അമര്‍ത്യാ സെന്‍ പറഞ്ഞു.
പണം പിന്‍വലിക്കാനുള്ള തീരുമാനം മോദിയുടേതു മാത്രമാണെന്നും ആര്.ബി.ഐയ്ക്ക് അതലൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.
രഘുരാം രാജന് ഗവര്‍ണറായിരുന്നപ്പോള്‍ ആര്.ബി.ഐ സ്വതന്ത്രമായിരുന്നു. മന്മോഹന് സിങിനെയും ഐ.ജി പാട്ടേലിനെയും പോലുള്ള പ്രമുഖര്‍ ഇരുന്നപ്പോഴും അതു സംരക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."