ജിഷ്ണുവിന്റെ ആത്മഹത്യ; വൈസ് പ്രിന്‍സിപ്പാള്‍ അടക്കം ആരോപണ വിധേയരെ സസ്പെന്റ് ചെയ്തു
തൃശൂര്‍: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ വൈസ് പ്രിന്‍സിപ്പാള്‍ അടക്കമുള്ളവരെ സസ്പെന്റ് ചെയ്തു.
വൈസ് പ്രിന്‍സിപ്പാള്‍ എന്‍ ശക്തിവേല്‍, അധ്യാപകന് പ്രവീണ്‍, പി.ആര്.ഒ സജ്ഞിത് വിശ്വനാഥന് എന്നിവരെയാണ് കോളജ് സസ്പെന്റ് ചെയ്തത്. കോളജ് മാനേജ്മെന്റ് നിയോഗിച്ച കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള തുടരന്വേഷണവുമായി സഹകരിക്കുമെന്ന് നെഹ്റു കോളജ് മാനേജ്മെന്റ് അധികൃതര്‍ വ്യക്തമാക്കി. അധ്യയനം പുനരാരംഭിക്കാന്‍ സഹകരിക്കണമെന്നും മാനേജ്മെന്റ് അഭ്യര്‍ഥിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥിയായ ജിഷ്ണുവിനെ കോളജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കോളജിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."