സമസ്ത ബഹ്റൈന്‍ മീലാദ് കാമ്പയിന് സമാപനം വെള്ളിയാഴ്ച
മനാമ: സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്റൈന്‍ കേന്ദ്ര കമ്മറ്റിയുടെ മീലാദ് കാമ്പയിന് സമാപന സമ്മേളനവും വിദ്യാര്‍ഥി ഫെസ്റ്റും വെള്ളി, ശനി ദിവസങ്ങളില്‍ മനാമയിലെ അല്‍ രാജാ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
'മുഹമ്മദ് നബി(സ) കുടുംബ നീതിയുടെ പ്രകാശം' എന്ന പ്രമേയത്തില്‍ ഒരുമാസമായി നടന്നു വരുന്ന മീലാദ് കാന്പയിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് പ്രമുഖ വാഗ്മി നൗഷാദ് ബാഖവിയുടെ ദ്വിദിന മത പ്രഭാഷണത്തിനും വെള്ളിയാഴ്ച തുടക്കമാകും. ഇതിനായി ബാഖവി ഇന്ന് ബഹ്റൈനിലെത്തും.
സമസ്ത ബഹ്റൈന്‍ കേന്ദ്ര മദ്റസയായ ഇര്‍ഷാദുല്‍ മുസ്ലിമീന് മദ്റസാ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാ സാഹിത്യ പരിപാടികള്‍ സമാപന ചടങ്ങുകളുടെ മുഖ്യ ആഘര്ഷണമായിരിക്കും. ഇതോടനുബന്ധിച്ച് കുട്ടികളുടെ ബുര്‍ദ മജ്ലിസ്, ദഫ് പ്രോഗ്രാം, പ്രവാചക പ്രകീര്‍ത്തന പ്രഭാഷണങ്ങള്‍, ഗാനങ്ങള്‍ എന്നിവയും മൗലിദ് മജ്ലിസ്, സമൂഹ പ്രാര്‍ഥന എന്നിവയും നടക്കും.
വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെ വിദ്യാര്‍ഥികളുടെ കലാ സാഹിത്യ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് രാത്രി 8 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിലാണ് നൗഷാദ് ബാഖവിയുടെ ദ്വിദിന മത പ്രഭാഷണം ആരംഭിക്കുന്നത്.
ബഹ്റൈനിലെ സ്വദേശി പ്രമുഖരും സമസ്ത ബഹ്റൈന്‍ കേന്ദ്രഏരിയാ നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും. പ്രഭാഷണം ശ്രവിക്കാനെത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി പ്രത്യേക സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."