ബഹ്‌റൈനിലെ ഫ്രന്റ്‌സ് കാമ്പയിന്‍ സമാപന സമ്മേളനം ശൈഖ് അബ്ദുല്ലത്തീഫ് അല്‍ മഹ്മൂദ് ഉദ്ഘാടനം ചെയ്യും
മനാമ: 'പ്രവാചകചര്യസന്തുലിതമാണ്' എന്ന പ്രമേയത്തില്‍ കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ദ്വിമാസ കാമ്പയിന്റെ സമാപന സമ്മേളനം ബഹ്‌റൈനിലെ പ്രമുഖ പണ്ഡിതനും ദേശീയ ഐക്യ സമിതി ചെയര്‍മാനുമായ ശൈഖ് അബ്ദുല്ലത്തീഫ് അല്‍ മഹ്മൂദ് ഉദ്ഘാടനം ചെയ്യുമെന്ന് കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ സി.എം മുഹമ്മദ് അലി അറിയിച്ചു.
വെള്ളി വൈകിട്ട് 7.30 ന് ഈസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ ആരംഭിക്കുന്ന സമാപന സമ്മേളനത്തില്‍ അദ്ദേഹത്തെ കൂടാതെ അല്‍ ഇസ്‌ലാഹ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അഹ്മദ് അല്‍ശൈഖ്, പാര്‍ലമെന്റ് രണ്ടാം ഉപാധ്യക്ഷന്‍ ശൈഖ് അബ്ദുല്‍ ഹലീം മുറാദ്, സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ യൂസുഫ് അല്‍ അന്‍സാരി, ഇബ്‌നുല്‍ ഹൈതം സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ചെയര്‍മാന്‍ ശകീല്‍ അഹ്മദ് അസ്മി തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും.
സമകാലിക സാഹചര്യത്തില്‍ മതദര്‍ശനങ്ങളും പ്രവാചകന്‍മാരും ഉയര്‍ത്തിപ്പിടിച്ച മാനവികതയെയും സ്‌നേഹ സന്ദശേത്തെയും സമൂഹത്തില്‍ അവതരിപ്പിക്കുകയും അതിനെ തീവ്രതയുടെയും ഭീകരതയുടെയും ആശയമായി തെറ്റിദ്ധരിപ്പിക്കുന്നത് തടയാനും ഉദ്ദേശിച്ച് നടത്തിയ കാമ്പയിന്‍ വിവിധ പരിപാടികളിലൂടെ ധാരാളം പേരിലേക്ക് സന്ദേശം എത്തിക്കാന്‍ സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ആശയപരമായോ, വിശ്വാസപരമായോ വ്യത്യസ്തത പുലര്‍ത്തുന്ന എല്ലാത്തിനോടും അസഹിഷ്ണുത പുലര്‍ത്തുന്ന തീവ്രത ക്കെതിരിലാണ് പ്രവാചകന്‍ സംസാരിച്ചിട്ടുള്ളതെന്നും വിവിധ മതസമൂഹങ്ങള്‍ തമ്മിലുള്ള സഹകരണം നിലനിര്‍ത്തണമെന്ന സന്ദേശവും പ്രചരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2016 നവംബര്‍ 24ന് ആരംഭിച്ച കാമ്പയിന്റെ ഭാഗമായി ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. ഉദ്ഘാടന സമ്മേളനം, അയല്‍ക്കൂട്ടങ്ങള്‍, വാട്ട്‌സ്ആപ്പ് പ്രസംഗ മല്‍സരം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കായുമുള്ള കലാസാഹിത്യ മല്‍സരം, വിവിധ മതസംഘടനാ പ്രതിനിധികളെ പങ്കടെുപ്പിച്ച് കൊണ്ടുള്ള സ്‌നേഹസംവാദം, ടേബിള്‍ ടോക്ക്, കുടുംബസംഗമങ്ങള്‍, കൗമാരക്കാര്‍ക്കായുള്ള ഫുട്‌ബോള്‍ മല്‍സരം തുടങ്ങിയ പരിപാടികള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. 30,000 പേര്‍ക്ക് കാമ്പയിന്‍ സന്ദശേം എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.
കേരളത്തിലെ അറിയപ്പെട്ട പണ്ഡിതനും ഉജ്ജ്വല വാഗ്മിയുമായ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബഹ്‌റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫ്രന്റ്‌സ് കലാമത്സരങ്ങളുടെ ഫലപ്രഖ്യാപനം സമാപന സമ്മേളനത്തില്‍
മനാമ: 'പ്രവാചകചര്യ സന്തുലിതമാണ്' എന്ന ശീര്‍ഷകത്തില്‍ കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ നടത്തിക്കൊണ്ടിരിക്കുന്ന കാമ്പയിനോടനുബന്ധിച്ച് കുടുംബിനികള്‍ക്കും ടീനേജ് വിദ്യാര്‍ഥിനികള്‍ക്കുമായി സംഘടിപ്പിച്ച ിവിവിധ മല്‍സരങ്ങളുടെയും വാട്‌സ് ആപ് പ്രസംഗ മല്‍സരത്തിന്റെയും ഫല പ്രഖ്യാപനം വെള്ളിയാഴ്ച്ച ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ നടത്തുമെന്ന് കാമ്പയിന്‍ കണ്‍വീനര്‍ സി.എം മുഹമ്മദലി അറിയിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മുഖ്യാതിഥികള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."