പ്രഥമ യു.എല്‍.സി.സി വാഗ്ഭടാനന്ദ പുരസ്കാരം എം.ടിക്ക്
കോഴിക്കോട്: മതനിരപേക്ഷതയ്ക്കായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി) ഏര്‍പ്പെടുത്തിയ പ്രഥമ വാഗ്ഭടാനന്ദ പുരസ്കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്. കഥകളിലൂടെയും ചലച്ചിത്ര കൃതികളിലൂടെയും അതിജീവനം തേടുന്ന മനുഷ്യത്വത്തിന്റെ അപരിചിത യാഥാര്‍ഥ്യങ്ങളെയാണ് എം.ടി നമുക്ക് കാണിച്ചു തന്നതെന്ന് അവാര്‍ഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രഭാവര്‍മ അധ്യക്ഷനും ആലങ്കോട് ലീലാകൃഷ്ണന്, പാര്‍വതി ദേവി എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഫെബ്രുവരി നാലിന് വൈകിട്ട് ആറിന് മടപ്പള്ളി ഹൈസ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് അവാര്‍ഡ് സമ്മാനിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രഭാവര്‍മ, യു.എല്‍. സി.സി ചെയര്മാന് പാലേരി രമേശന്, ആത്മ വിദ്യാസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പി .വി കുമാരന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."