മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തിന് നേരെ ആക്രമണം
തൊടുപുഴ: മൂന്നാര്‍ ടൗണിലെ ഇക്കാനഗറില്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തിന് നേരെ ആക്രമണം. കെ.ഡി.എച്ച് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.പി. രാജന്‍, പി.ഡബ്യു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വി.പി രാജന്‍, മൂന്നാര്‍ എസ്.ഐ ജിതേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ആക്രമിച്ചത്. പിന്നീട് മൂന്നാര്‍ സി.ഐ സാം ജോസ്, ദേവികുളം സി.ഐ പ്രമോദ്, അഡിഷനല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വന്‍ പൊലിസ് സന്നാഹത്തോടെ വീണ്ടുമെത്തി കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു.
അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളാണ് ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നിര്‍ദേശപ്രകാരം ഒഴിപ്പിച്ചത്. കൈയേറി നിര്‍മിച്ച സ്ഥലത്ത് നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തില്‍ നിന്ന് ഉടമസ്ഥാവകാശം ലഭിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലത്തില്‍ ഭൂമി സ്വന്തമാക്കി നിര്‍മിച്ച ബഹുനിലമന്ദിരങ്ങള്‍ സമീപങ്ങളിലുണ്ടെങ്കിലും അത്തരം കൈയേറ്റങ്ങള്‍ ഒഴിവാക്കി ചെറുകിടക്കാരെ മാത്രമാണ് അധികൃതര്‍ ഒഴിപ്പിക്കുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കെ.എസ്.ഇ.ബിയും, പി.ഡബ്യു.ഡിയും തര്‍ക്കങ്ങള്‍ ഉന്നയിക്കുമ്പോഴും ഉദ്യോഗസ്ഥരുടെ പക്കല്‍ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളില്ലാത്തത് ഒഴിപ്പിക്കലിന് തടസമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."