കുട്ടികളുടെ കണക്കെടുപ്പ് ഇനിയും പൂര്‍ത്തിയായില്ല: അധ്യയനവര്‍ഷം തീരാന്‍ മാസങ്ങള്‍ മാത്രം
ചെറുവത്തൂര്‍: അധ്യയനവര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ കുട്ടികളുടെ ആറാം പ്രവൃത്തിദിന കണക്കെടുപ്പ് പൂര്‍ത്തിയാക്കാനാകാതെ വിദ്യാഭ്യാസ വകുപ്പ്. ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് സ്‌കൂളില്‍ തസ്തികനിര്‍ണയം നടക്കുന്നത്.
കുട്ടികളുടെ ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നതിനായി ഐ.ടി അറ്റ് സ്‌കൂള്‍ പ്രത്യേകം വെബ്‌സൈറ്റ് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പല സ്‌കൂള്‍ അധികൃതരും സഹകരിക്കാന്‍ തയാറായിട്ടില്ല. ആധാര്‍ നമ്പറിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കണക്കെടുപ്പ് നടത്തുന്നത്. ചില കേസുകളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയും ആറാംപ്രവൃത്തിദിന കണക്കുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയിട്ടുണ്ട്. അതിനിടെ, ഈ മാസം 31നുള്ളില്‍ വിവരങ്ങള്‍ നല്‍കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഐ.ടി അറ്റ് സ്‌കൂള്‍ വെബ്‌സൈറ്റിലെ ആറാംപ്രവൃത്തിദിന ലിങ്കില്‍ പ്രവേശിച്ചാണ് വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്. ഇതിനകം രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങള്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തുകയും വേണം. നിലവില്‍ കുട്ടികള്‍ക്ക് ആധാര്‍ നമ്പറുണ്ടെങ്കില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."