HOME
DETAILS

എല്ലാവരും ഒരുമിച്ചുനിന്ന് നീതി ലഭ്യമാക്കണം; മന്ത്രിക്കു മുന്‍പില്‍ വിതുമ്പി ജിഷ്ണുവിന്റെ അമ്മ

  
backup
January 12 2017 | 22:01 PM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b5%e0%b4%b0%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b5%81%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d



നാദാപുരം (കോഴിക്കോട്): 'തന്റെ മകന് കോപ്പിയടിക്കേണ്ട ആവശ്യമില്ല. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അവന്‍. രാജ്യത്തിന് അഭിമാനമായി വളരേണ്ടവനായിരുന്നു. ഒരിക്കലും ആത്മഹത്യ ചെയ്യില്ല. കോളജ് മാനേജ്‌മെന്റാണ് അവന്റെ മരണത്തിനുത്തരവാദി. എല്ലാവരും ഒരുമിച്ചുനിന്ന് നീതി ലഭ്യമാക്കണം'- ജിഷ്ണുവിന്റെ അമ്മ തേങ്ങലടങ്ങാതെ പറഞ്ഞു. 'ഇനിയൊരു കുട്ടിക്കും തന്റെ മകന്റെ ഗതിയുണ്ടാകരുത്. ജിഷ്ണുവിന്റേതെന്നു പറയുന്ന ആത്മഹത്യാക്കുറിപ്പ് കെട്ടിച്ചമച്ചതാണ്. തന്റെ മകന് കത്തെഴുതാനുള്ള ത്രാണിപോലും അപ്പോള്‍ ഉണ്ടായിക്കാണില്ല. അത്രമാത്രം അവരവനെ ഉപദ്രവിച്ചിട്ടുണ്ട് '- വിതുമ്പലടക്കാനാകാതെ ആ അമ്മ പറഞ്ഞു. ഇന്നലെ രാവിലെ  വളയം കിണറുള്ള പറമ്പത്തെ ജിഷ്ണുവിന്റെ വീട്ടിലെത്തിയ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് മുന്‍പിലാണ്  അമ്മ മഹിജയുടെ  ദുഖം അണപൊട്ടി ഒഴുകിയത്.   ജിഷ്ണുവിന്റെ മരണത്തിനുത്തരവാദി ആരായിരുന്നാലും അവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്ന് മന്ത്രി അമ്മയ്ക്ക് ഉറപ്പുനല്‍കി.
 തേങ്ങലടങ്ങാത്ത വീട്ടിലേക്ക് ഇന്നലെ രാവിലെ ഏഴരയോടെയാണ് വിദ്യാഭ്യാസമന്ത്രി  എത്തിയത്. മകന്‍ വേര്‍പിരിഞ്ഞ ദു:ഖമടക്കാനാവാതെ കഴിയുകയാണ്  ജിഷ്ണുവിന്റെ അമ്മ മഹിജയും അച്ഛന്‍  അശോകനും. ഇവരുടെവീട്ടിലേയ്ക്ക് ദിവസവും ആശ്വസിപ്പിക്കാന്‍ നിരവധി പേര്‍ എത്തുന്നുണ്ട്. അതില്‍ ജിഷ്ണുവിന്റെ സഹപാഠികളുണ്ട്, സുഹൃത്തുക്കളുണ്ട്. എന്നുമെത്തുന്ന ജിഷ്ണുവിന്റെ സഹപാഠിയുടെ സാന്നിധ്യമാണ് ഇവര്‍ക്ക് അല്‍പമെങ്കിലും ആശ്വാസമാകുന്നത്.
 തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ അധ്യാപകരുടെയും മാനേജ്‌മെന്റിന്റേയും മാനസിക പീഡനത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജിഷ്ണു പ്രണോയ് ജീവനൊടുക്കിയത്. കോളജിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുന്നയാളായിരുന്നു ജിഷ്ണുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതായിരിക്കാം ജിഷ്ണുവിനെതിരേ കോളജ് മാനേജ്‌േെന്റിന് നീരസമുണ്ടാകാന്‍ തുടങ്ങിയതുമെന്നാണ് വീട്ടുകാരും സഹപാഠികളും പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴുത്തില്‍ കുരുക്കിടുന്നതിനു മുമ്പ് സി.പി.എം എന്ന തടവറയില്‍ നിന്നും പുറത്തുചാടുന്നതാണ് അന്‍വറിനു നല്ലത്: ചെറിയാന്‍ ഫിലിപ്പ്

Kerala
  •  3 months ago
No Image

'അര്‍ജുന്റെ കുടുംബത്തോട് ക്ഷമചോദിക്കുന്നു'; ഭരണകൂടം സഹകരിക്കുന്നില്ല, തിരച്ചില്‍ നിര്‍ത്തി മടങ്ങി ഈശ്വര്‍ മാല്‍പെ

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

റെയില്‍വേ ട്രാക്കില്‍ സിലിണ്ടര്‍; ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  3 months ago
No Image

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണം; അന്‍വറിനെതിരെ സി.പി.എം

Kerala
  •  3 months ago
No Image

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി; നിര്‍ണായക തിരച്ചില്‍

Kerala
  •  3 months ago
No Image

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ കാണും; ദേശീയ വനിതാ കമ്മിഷന്‍ കേരളത്തിലേക്ക്

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്‌റാഈല്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

പൂരം അലങ്കോലപ്പെടുത്തിയെന്ന ആരോപണ വിധേയന്‍ തന്നെ ബാഹ്യ ഇടപെടല്‍ അല്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പരിഹാസ്യം- ചെന്നിത്തല 

Kerala
  •  3 months ago
No Image

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു, അല്ലെങ്കില്‍ അതും കലക്കിയേനെ: പൂരം റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago