പരപ്പനങ്ങാടിയില്‍ പിടിയിലായ കമിതാക്കളെ ഗോവ പൊലിസിനു കൈമാറി
പരപ്പനങ്ങാടി: കഴിഞ്ഞദിവസം പൊലിസ് പിടിയിലായ കമിതാക്കളെ ഗോവ പൊലിസിനു കൈമാറി. ഭര്‍ത്താവിനെയും രണ്ടുമക്കളെയും ഉപേക്ഷിച്ചു കാമുകനോടൊപ്പം കേരളത്തില്‍ എത്തിയ ഗോവ സ്വദേശിയായ യുവതിയും കാമുകനുമാണു പിടിയിലായത്. ഒളിച്ചോടിയ ട്രിസ്സ, കാമുകന് ജി.ഫെര്‍ണാണ്ടസ്, രണ്ടുവയസ്സുള്ള കുഞ്ഞ് എന്നിവരെ ഗോവ പൊലിസിനു കൈമാറി. ഭാര്യയേയും കുഞ്ഞിനേയും കാണാനില്ലെന്ന ട്രിസ്സയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പൊലിസ് അന്വേഷണം നടത്തിവരവെയാണ് ഇവര്‍ പരപ്പനങ്ങാടി പൊലീസിന്റെ പിടിയിലാകുന്നത്. സ്വര്‍ണാഭരണം വില്‍ക്കാനെത്തിയ ജ്വല്ലറിയില്‍ മറന്നുവെച്ച ബാഗില്‍ നിന്നു കിട്ടിയ നമ്പര്‍പ്രകാരം വിളിച്ചന്വേഷിച്ചപ്പോഴാണ് പൊലീസ് അന്വേഷിക്കുന്നവരാണെന്നറിയുന്നത്. ബാഗ് എടുക്കാന്‍ തിരികെ എത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നു മക്കളില്‍ ഇളയ കുഞ്ഞിനെ മാത്രമാണ് ട്രിസ്സ കൂടെ കൂട്ടിയത്. ഇവരെ റെസ്ക്യു ഹോമില്‍ താമസിപ്പിച്ചു ഗോവയിലെ അന്വേഷണ സംഘത്തിനു വിട്ടുകൊടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."