പാമ്പാക്കുടയില്‍ നാലാം ക്ലാസുകാരി പഠനം നിര്‍ത്തി
കൂത്താട്ടുകുളം: അധ്യാപികമാരുടെ മാനസിക പീഡനത്തെത്തുടര്‍ന്നു നാലാം ക്ലാസുകാരി പഠനം നിര്‍ത്തിയ കേസില്‍ നാല് അധ്യാപികമാര്‍ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തു.
കാക്കൂര്‍ വെട്ടിമൂട് പള്ളിക്കശേരീല് രതീഷ്- സിന്ധു ദമ്പതികളുടെ മകള്‍ ശ്രീനന്ദയാണു സ്കൂളില്‍ അധ്യാപികമാരില്‍ നിന്നുള്ള അവഗണയും അവഹേളനവും മൂലമുള്ള കടുത്ത മാനസിക സമ്മര്‍ദത്തെത്തുടര്‍ന്ന് പഠനം ഉപേക്ഷിച്ചത്.
പാമ്പാക്കുട എം.ടി.എം അണ് എയ്ഡഡ് എല്‍.പി സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിനിയാണ് ശ്രീനന്ദ. കഴിഞ്ഞ മാസം അഞ്ചു മുതല്‍ ശ്രീനന്ദ സ്കൂളില്‍ പോകുന്നതു നിര്‍ത്തിയതിനെത്തുടര്‍ന്നു രക്ഷിതാക്കള്‍ പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം വരെ ശ്രീനന്ദ പഠനത്തില്‍ മികവുപുലര്‍ത്തിയിരുന്നു. അടുത്തിടെ താന്‍ പാഠഭാഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് ശരിയുത്തരം എഴുതിയാലും ടീച്ചര്‍ തെറ്റിടുകയാണെന്ന് ശ്രീനന്ദ വീട്ടിലെത്തി മാതാപിതാക്കളോട് പരാതിപ്പെട്ടിരുന്നു.
വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."