HOME
DETAILS
MAL
കമല്‍ ഐക്യദാര്‍ഢ്യ വേദിയില്‍ യുവമോര്‍ച്ച ചാണകവെള്ളം തളിച്ചു
backup
January 12 2017 | 22:01 PM
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ സംവിധായകന് കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ സമ്മേളനത്തിന്റെ വേദിയില്‍ ചാണകവെള്ളം തെളിച്ച് യുവമോര്‍ച്ചയുടെ പ്രതിഷേധം. കഴിഞ്ഞദിവസം വടക്കേനടയില്‍ എം.എ. ബേബി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത സാംസ്കാരിക കൂട്ടായ്മ നടന്ന വേദിയിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. സ്റ്റേജു പരിസരവും അടിച്ചുവാരി വൃത്തിയാക്കിയ ശേഷം ചാണകവെള്ളം തളിക്കുകയായിരുന്നു.
യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷൈന്‍ നെടിയിരുപ്പില്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."