HOME
DETAILS
MAL
ഡീസല്‍ വാഹനനിയന്ത്രണം: പരിശോധിക്കുമെന്ന് എ.കെ ശശീന്ദ്രന്‍
backup
May 25 2016 | 19:05 PM
തിരുവനന്തപുരം: ഡീസല്‍ വാഹന നിയന്ത്രണം സംബന്ധിച്ച പരാതികള്‍ ഇന്നു പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഇതിനായി ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിത ട്രൈബ്യൂണല്‍ വിധിയുടെ ഗുണദോഷങ്ങള്‍ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ പ്രധാന നഗരങ്ങളില്‍ 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഓടിക്കുന്നതു ദേശീയ ഹരിത ട്രൈബ്യൂണല്‍ വിലക്കി ഉത്തരവിറക്കിയിരുന്നു. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ ലൈറ്റ്, ഹെവി വാഹനങ്ങള്‍ക്കു വിലക്കു ബാധകമാകും. സംസ്ഥാനമൊട്ടാകെ പൊതുഗതാഗത, തദ്ദേശസ്ഥാപന വാഹനങ്ങളല്ലാതെ 2000 സി.സിക്കു മുകളിലുള്ള പുതിയ ഡീസല്‍ വാഹനങ്ങള്‍ സര്‍ക്കാര്‍ റജിസ്റ്റര്‍ ചെയ്തു നല്‍കരുതെന്നും നിര്‍ദേശിച്ചു. ഉത്തരവു നടപ്പാക്കാന്‍ ഒരു മാസം അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."