HOME
DETAILS
MAL
ദോഹ വിമാനത്താവളത്തില്‍ ബയോമെട്രിക് ഡാറ്റ ആക്ടിവേറ്റ് സംവിധാനം
backup
January 12 2017 | 22:01 PM
ദോഹ: ഇ-ഗേറ്റ് ഉപയോക്താക്കളുടെ ബയോമെട്രിക് ഡാറ്റ ആക്ടിവേറ്റ് ചെയ്യുന്നതിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ അറൈവല്‍ ലോഞ്ചുകളില്‍ എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വിഭാഗം സെന്ററുകള്‍ ആരംഭിച്ചു. 18 വയസിനു മുകളിലുള്ള പ്രവാസികള്‍ക്ക് ഐ.ഡി കാര്‍ഡും പാസ്‌പോര്‍ട്ടും ഉപയോഗിച്ച് സൗജന്യ ഇ ഗേറ്റ് സംവിധാനത്തിനു ആഭ്യന്തര മന്ത്രാലയം നേരത്തെ തുടക്കമിട്ടിരുന്നു. ബയോമെട്രിക് ഡാറ്റ നേരത്തേ ആക്ടിവേറ്റ് ചെയ്യാത്തവരുടെ ഇ-ഗേറ്റ് വഴിയുള്ള യാത്ര സുഗമമാക്കാനാണ് അഞ്ച് സെല്‍ഫ് സര്‍വിസ് മെഷിനുകള്‍ ആരംഭിച്ചിരിക്കുന്നതെന്ന് കേണല്‍ മുഹമ്മദ് റാഷിദ് അല്‍മസ്‌റൂഇ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."