അധ്യാപക ഒഴിവുകള്‍
മലപ്പുറം: മങ്കട ഗവ. കോളജില്‍ ഹിസ്റ്ററി, സൈക്കോളജി, സുവോളജി, പൊളിറ്റിക്കല്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഹിന്ദി, ഉറുദു, കണക്ക്, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, മാനെജ്‌മെന്റ് സ്റ്റഡീസ്, കൊമോഴ്‌സ്, ജേണലിസം, കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള, കൊളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റുകളില്‍ പേരു രജിസ്റ്റര്‍ ചെയ്തവര്‍ മെയ് 31 നു രാവിലെ 10.30 നു കൊളെജില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം.
താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ഇംഗ്ലീഷ് (മൂന്ന്), കൊമോഴ്‌സ് ആന്‍ഡ് മാനെജ്‌മെന്റ് (ആറ്), കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (അഞ്ച്), മാത്തമാറ്റിക്‌സ് (ഒന്ന്) വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തവര്‍ മെയ് 30, 31 തിയതികളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ രേഖകളുമായി പങ്കെടുക്കണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി. യോഗ്യതയുള്ളവരെയും പരിഗണിക്കും.
മക്കരപ്പറമ്പ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഒഴിവുള്ള വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ ഇ.സി.ജി (യോഗ്യത എം.എസ്.സി ഓഡിയോളജി), വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ എല്‍.എസ്.എം, ലാബ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇ.സി.ജി തസ്തികളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ മെയ് 30 നു രാവിലെ 11 നു സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം.
ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി കെ.എന്‍.എം ഗവ. പോളിടെക്‌നിക് കോളെജില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ (ബി.ഇബി.ടെക്) 60 ശതമാനം പാസായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 30ന് രാവിലെ 10ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."