സഊദിയില്‍ തൊഴില്‍ വിസക്ക് ഇനി കൂടുതല്‍ കടമ്പകള്‍
റിയാദ് : സഊദിയില്‍ തൊഴില്‍ വിസക്ക് അപേക്ഷിക്കാനുള്ള നിബന്ധനകള്‍ അധികൃതര്‍ കൂടുതല്‍ കര്‍ശനമാക്കി. ഒഴിവുള്ള തസ്തികയിലേക്ക് സ്വദേശിയെ കണ്ടെണ്ടത്താന്‍ നാഷനല്‍ എംപ്ലോയ്‌മെന്റ് പോര്‍ട്ടലായ താഖാത്തില്‍ പരസ്യം നല്‍കി 45 ദിവസത്തിന് ശേഷമേ ഇനി മുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിദേശത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസക്ക് അപേക്ഷ നല്‍കാനാവൂ. ഇതുവരെ കാലവധി 14 ദിവസം മാത്രമായിരുന്നു. സഊദിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് നടപടി.
സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള തൊഴില്‍ തസ്തികകളെ കുറിച്ച് നാഷനല്‍ എംപ്ലോയ്‌മെന്റ് പോര്‍ട്ടലായ താഖാത്തില്‍ പരസ്യപ്പെടുത്തിയിരിക്കണമെന്നാണ് വ്യവസ്ഥ.
ഇതുവരെ ഒഴിവുള്ള തസ്തികകളെ കുറിച്ച് പോര്‍ട്ടലില്‍ അപേക്ഷ നല്‍കി 14 ദിവസം കഴിഞ്ഞാല്‍ വിദേശിയെ നിയമിക്കാന്‍ വിസക്കായി അപേക്ഷ സമര്‍പ്പിക്കാമായിരുന്നു.
ഇനി മുതല്‍ തൊഴിലവസരങ്ങളെ കുറിച്ച് പോര്‍ട്ടലില്‍ 45 ദിവസം പരസ്യപ്പെടുത്തിയിരിക്കണം.
സഊദി ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും സാധ്യമായത്ര കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് റിക്രൂട്ട്‌മെന്റ്‌നിയമത്തിലും ദേശീയ എംബ്ലോയ്‌മെന്റ് പോര്‍ട്ടല്‍ വ്യവസ്ഥകളിലും കൂടുതല്‍ ഭേദഗതികള്‍ വരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."