മതനിന്ദ: ഇന്ത്യക്കാരനെതിരായ കേസില്‍ ഇടപെടുമെന്നു കേന്ദ്രം
ജിദ്ദ: മതനിന്ദാ കേസില്‍ സഊദിയില്‍ അറസ്റ്റിലായ ഇന്ത്യക്കാരന്റെ മോചനത്തിനായി റിയാദിലെ ഇന്ത്യന്‍ എംബസി ഇടപെടുമെന്നു കേന്ദ്രസര്‍ക്കാര്‍. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സഊദി സര്‍ക്കാരുമായി ഈ വിഷയം ചര്‍ച്ചചെയ്യും.
കഅ്ബാലയത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രം ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു എന്ന കേസില്‍, സഊദിയില്‍ ജോലിചെയ്യുന്ന തെലങ്കാന സ്വദേശിയും അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറുമായ ശങ്കര്‍ (40) ആണ് ഒന്നരമാസം മുന്‍പ് അറസ്റ്റിലായത്. ഫേസ്ബുക്കിലെ ചിത്രം പ്രതിഷേധത്തിന് ഇടയാക്കിയതിനെത്തുടര്ന്നു നാട്ടിലേക്കു പോകാനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തില്‍വച്ചായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.
മറ്റാരോ പോസ്റ്റ് ചെയ്ത ചിത്രം ലൈക്ക് ചെയ്യുക മാത്രമാണു ചെയ്തതെന്നാണ് ഇയാളുടെ വിശദീകരണം. സഊദിയില്‍ അഞ്ചുവര്‍ഷം വരെ തടവും അഞ്ചരക്കോടി രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."