കയര്‍ ഉല്പന്ന കയറ്റുമതിയില്‍ വര്‍ധന; അന്താരാഷ്ട്ര കയര്ഫെയര് കോയമ്പത്തൂരില്‍
കൊച്ചി: കയര്‍ ഉല്പന്നങ്ങളുടെ കയറ്റുമതി 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 1,900 കോടിക്ക് മുകളിലേക്ക് ഉയര്‍ന്നു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഉല്പന്നങ്ങളുടെ അളവില്‍ 20 ശതമാനവും മൂല്യത്തില്‍ 17 ശതമാനവും വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് കയര്‍ബോര്‍ഡ് ചെയര്മാന് സി.പി രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
75,2020 മെട്രിക് ടണ്‍ കയര്‍ ഉല്പന്നങ്ങളുടെ കയറ്റുമതിയിലൂടെ രാജ്യം 1,901.62 കോടി രൂപയാണ് നേടിയത്. കയര്‍ വ്യവസായം നേരിടുന്ന പ്രധാന പ്രശ്നം അസംസ്കൃതവസ്തുക്കളുടെ ലഭ്യതക്കുറവാണ്. രാജ്യത്തെ തേങ്ങയുടെ ഉല്പാദനത്തില് നിന്ന് 45 ശതമാനം ചകിരിയെ ലഭ്യമാകുന്നുള്ളൂ. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇത് 60 ശതമാനത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതികളാണ് കയര്‍ബോര്‍ഡ് ലക്ഷ്യമാക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ കയര്‍ ഉല്പന്നങ്ങളുടെ കയറ്റുമതി മാത്രം 647.50 കോടിയായി ഉയര്‍ന്നു.
കയര്‍വ്യവസായത്തിന്റെ വളര്‍ച്ച ലക്ഷ്യമാക്കിയുള്ള അന്താരാഷ്ട്ര കയര്‍ ഫെയര്‍ 2016 ജൂലൈ 15 മുതല്‍ 18 വരെ കോയമ്പത്തൂരില്‍ നടക്കും. 60 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ സ്റ്റാര്‍ട്ടപ് സംരംഭങ്ങളും കൂടുതല്‍ കോമണ്ഫെസിലിറ്റ് സെന്ററുകളും സ്ഥാപിച്ച് കയറ്റുമതി ഇരിട്ടിയായി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാണ് ബോര്‍ഡ് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടിലെയും കേരളത്തിലെയും പുതിയ സര്‍ക്കാരുകളുമായി സഹകരിച്ചുകൊണ്ട് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."