ബി.എഡ് കോളജ് വിദ്യാര്‍ഥിസമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു
മാനന്തവാടി: കണ്ണൂര്‍ യൂനിവേഴ്സിറ്റി മാനന്തവാടി ക്യാംപസില്‍ വിദ്യാര്‍ഥികള്‍ നടത്തിവന്നിരുന്ന രാപ്പകല്‍ സമരം അവസാനിപ്പിച്ചു. സി.കെ ശശീന്ദ്രന് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഹോസ്റ്റലില്‍ താമസിക്കാന്‍ താല്പര്യമുള്ള മുഴുവന്‍ കുട്ടികള്‍ക്കും താമസിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഈമാസം 31നുള്ളില്‍ ഏര്‍പ്പെടുത്തും. നടന്നില്ലെങ്കില്‍ എസ്.എഫ്.ഐ ജില്ലാകമ്മിറ്റി സൗകര്യങ്ങള്‍ ഒരുക്കി നല്‍കും. താല്‍ക്കാലികമായി കുടിവെള്ളം എത്തിക്കുന്നതിനുള്ള സൗകര്യം വാട്ടര്‍ അതോറിറ്റിയും, പഞ്ചായത്തും സഹകരിച്ച് നടപ്പിലാക്കുമെന്ന് തഹസില്‍ദാര്‍ ഉറപ്പ് നല്കി. അടുത്ത അധ്യയനവര്‍ഷം മുതല്‍ കുടിവെള്ളത്തിന് ശാശ്വതപരിഹാരം കാണാനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തും. ഈമാസം 17ന് നടക്കുന്ന കണ്ണൂര്‍ യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുത്ത് ബന്ധപ്പെട്ട അധികാരികളെ പരാതികള്‍ നേരിട്ട് ബോധിപ്പിക്കാനുള്ള അനുമതിയും വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് ലഭിച്ചു. ഇന്നലെ വൈകുന്നേരം നടന്ന ചര്‍ച്ചയില്‍ എം.എല്‍.എയോടൊപ്പം ജസ്റ്റിന് ബേബി, മനു കുഴിവേലി, ഡോ പ്രസാദ്, ജ്യോതിഷ് കുമാര്‍, സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."