ഇവരെ അംഗീകരിക്കാന്‍ ഇനി എന്തു വേണം?
സുല്‍ത്താന്‍ ബത്തേരി: ആദിവാസികളുടെ സമഗ്ര വികസനത്തിന് ലക്ഷങ്ങള്‍ ചെലവഴിക്കുന്ന സര്‍ക്കാരുകളുടെ കണ്ണില്‍ പെടാതെ ഗോത്രവര്‍ഗ യുവതി. ബത്തേരി കോട്ടകുന്ന് കിടങ്ങളില്‍ പണിയ കോളനയിലെ പരേതനായ വെളിയന്റേയും നങ്ങിയുടെയും മകളാണ് രാധ. വിവിധ തൊഴില്‍ അവസരങ്ങള്‍ക്ക് സാധ്യതയുള്ള ഡി.എഡ് വിജയിച്ച രാധ ജോലിക്കായി മുട്ടാത്ത വാതിലുകളില്ല. ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ പഠനത്തിനും അഭ്യസ്ത വിദ്യര്‍ക്ക് ജോലി ഉറപ്പാക്കുന്നതിനും വകുപ്പ് തന്നെ പ്രവര്‍ത്തിക്കുമ്പോഴാണ് അര്‍ഹതയുള്ളവര്‍ അവഗണിക്കപ്പെടുന്നത്. 2014 സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ബി.എഡ് കോളജില്‍ നിന്നാണ് രാധ ഡി.എഡ് വിജയിച്ചത്. പരാതീനതകളോട് പൊരുതി നല്ല മാര്‍ക്കില്‍ വിജയിച്ച് ജോലി ലഭിക്കാത്തതിനാല്‍ ആന്ധ്രപ്രദേശില്‍ കുറച്ചുകാലം അധ്യാപികയായി ജോലി ചെയ്തിരുന്നു. എന്നാല്‍ ഇവിടെ തുടരാനാകാതായതോടെ തിരിച്ചുപോരുകയായിരുന്നു. ഈ അധ്യയന വര്‍ഷത്തില്‍ കുപ്പാടി സ്‌കൂളില്‍ രണ്ട് മാസം താല്‍ക്കാലികമായി ജോലി ചെയ്തു. എന്നാല്‍ സ്ഥിരം അധ്യാപിക എത്തിയതോടെ ഇതും ഇല്ലാതായി. നിലവില്‍ കുപ്പാടിയിലെ ഊരു വിദ്യാകേന്ദ്രത്തില്‍ ട്യൂഷനെടുത്താണ് ഗോത്രവര്‍ഗ വിഭാഗത്തില്‍ നിന്നും അധ്യാപികയായ രാധ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."