ജില്ലാ പഞ്ചായത്ത് പ്രതിഭാ സംഗമം ഇന്ന് തിരൂരില്‍, 31 ന് മലപ്പുറത്ത്
മലപ്പുറം: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മിടുക്കന്മാരെ ആദരിക്കുന്ന 'പ്രതിഭാ സംഗമം' ഇന്ന് തിരൂരില്‍ നടക്കും. തിരൂര്‍, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലകളില്‍ നിന്നുള്ളവരാണ് തിരൂരില്‍ ആദരിക്കപ്പെടുക. കാലത്ത് 10 മണിക്ക് വാഗണ്‍ ട്രാജഡി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ: ജയകുമാര്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. നിയുക്ത നിയമ സഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്, സി.മമ്മുട്ടി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് തുടങ്ങിയവരും പങ്കെടുക്കും. തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 511 കുട്ടികളും തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയില്‍ 946 കുട്ടികളുമാണുള്ളത്.
മലപ്പുറം, വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലകളിലെ മിടുക്കന്മാരുടെ പ്രതിഭാ സംഗമം 31 ന് കാലത്ത് 10 മണിക്ക് മലപ്പുറം വാരിയന്‍ കുന്നത്ത് ടൗണ്‍ ഹാളിലാണ് നടക്കുക. മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയാണ് മുഖ്യ അതിഥി, പി.ഉബൈദുള്ള എം.എല്‍.എ, മുന്‍ മന്ത്രി എ.പി അനില്‍ കുമാര്‍ എം.എല്‍.എ, പി.വി അന്‍വര്‍ എം.എല്‍.എ തുടങ്ങിയവരും സംബന്ധിക്കും. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 1469 കുട്ടികളും വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 629 കുട്ടികളുമാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."