എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കെ.എം.സി.ടിയിലേക്ക് മാര്‍ച്ച് നടത്തി
മുക്കം: പാമ്പാടി നെഹ്റു എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടു നടന്ന വിദ്യാര്‍ഥി സമരങ്ങളില്‍ കോളജുകള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് സ്വാശയ എന്‍ജിനിയറിങ് കോളജുകളുടെ സമരത്തിനെതിരേ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കളന്തോട് കെ.എം.സി.ടി എന്‍ജിനിയറിങ് കോളജിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് കോളജിനു സമീപം മുക്കം എസ്.ഐ ജോയിയുടെ നേതൃത്വത്തില്‍ പൊലിസ് തടഞ്ഞു. എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗം എ.കെ ബിജിത്ത് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് റഫീഖ് അധ്യക്ഷനായി. അരുണ്‍ ഒഴലോട്ട്, അഭിജിത്ത് മുരളി, എം.വി വൈശാഖ് സംസാരിച്ചു.
അതിനിടെ കെ.എം.സി.ടി പോളിടെക്നിക് കോളജില്‍ വിദ്യാര്‍ഥികളില്‍ നിന്ന് പിഴ ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പോളിടെക്നിക്കിലേക്ക് നടത്തിയ മാര്‍ച്ച് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.
പൊലിസ് വലയം ഭേദിച്ചു തള്ളിക്കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."