'എന്റെ കോഴിക്കോട് ' ഫോട്ടോ പ്രദര്‍ശനം 15ന്
കോഴിക്കോട്: എന്റെ കോഴിക്കോട് ഫോട്ടോ പ്രദര്‍ശനം ആര്‍ട്ട് ഗാലറിയില്‍ 15ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട്ടെ മുന്‍ അസി. ടൗണ്‍ പ്ലാനറായ പി.ടി മുസ്തഫ, കിങ്ഡം അസോസിയേറ്റ്‌സ് ഡിസൈനര്‍ സി.വി ഫാസില്‍ എന്നിവര്‍ എയര്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ സഹായത്തോടെയാണ് 'എന്റെ കോഴിക്കോട് ' ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
നഗരത്തിലെ ഏറ്റവും പ്രധാന പ്രശ്‌നമായ പാര്‍ക്കിങ് സൗകര്യത്തിന് പരിഹാരം എന്ന നിലയില്‍ രൂപകല്‍പ്പന ചെയ്ത പദ്ധതികളാണ് ചിത്രപ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുതലക്കുളം, മാനാഞ്ചിറ, ടൗണ്‍ഹാള്‍, ബീച്ച്, ടാഗോര്‍ഹാള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഭൂമിതന്നെ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തി പാര്‍ക്കിങ് ഏരിയകളും സമുച്ചയങ്ങളും നിര്‍മിക്കാമെന്നാണ് ബന്ധപ്പെട്ടവര്‍ മുന്നോട്ടു വയ്ക്കുന്ന പദ്ധതിയില്‍ പറയുന്നത്. പ്രദര്‍ശനം ഞായറാഴ്ച വൈകിട്ട് 4.30ന് യു.എ ഖാദര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ കെ. മൊയ്തീന്‍കോയ, ഇ.വി ഉസ്മാന്‍ കോയ, രഞ്ജിത്, പി.ടി മുസ്തഫ, സി.വി ഫാസില്‍ ഹസന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."