സാംസ്‌കാരിക നിലയം അധികൃതര്‍ മാലിന്യനിക്ഷേപ കേന്ദ്രമാക്കി
ഫറോക്ക്: സാംസ്‌കാരിക നിലയത്തിന്റെ കോംപൗണ്ട് അധികൃതര്‍ മാലിന്യനിക്ഷേപ കേന്ദ്രമാക്കി. രാമനാട്ടുകര നഗരസഭക്കു കീഴിലുള്ള ഫാറൂഖ് കോളജിലെ മേലെവാരം സാംസ്‌കാരിക നിലയത്തിന്റെ പരിസരത്താണ് മാലിന്യം കുന്നുക്കൂട്ടിയിട്ടിരിക്കുന്നത്.
സമ്പൂര്‍ണ ശുചിത്വ നഗരസഭ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ നിന്നും മറ്റും ശേഖരിച്ച മാലിന്യമാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. കഴിഞ്ഞ മാസമാണ് മാലിന്യം ശേഖരിച്ചത്. നിറവ് പദ്ധതിയുമായി സഹകരിച്ചു മാലിന്യം പൂര്‍ണമായും കയറ്റി അയച്ചുവെന്നാണ് അധികൃതരുടെ അവകാശവാദം.
എന്നാല്‍ വാര്‍ഡ് തലത്തില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യമാണ് സാംസ്‌കാരിക നിലയത്തിന്റെ കോംപൗണ്ടിനുള്ളില്‍ കൂട്ടിയിട്ടു ഷീറ്റുകൊണ്ടു മറിച്ചിട്ടിരിക്കുന്നത്.
2005ല്‍ എം.പി ഫണ്ട് ഉപയോഗിച്ചാണ് ഈ സാംസ്‌കാരിക നിലയം പണിതീര്‍ത്തത്. കലാപരിപാടികള്‍ക്കും മറ്റുമായി നിലയം നഗരസഭ വാടകക്ക് കൊടുക്കുകയാണ്. കേന്ദ്രത്തിന്റെ കിഴക്ക് വശത്തയാണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്.
സമ്പൂര്‍ണ ശുചിത്വ മുനിസിപ്പാലിറ്റി പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ശേഖരിച്ച മാലിന്യം പൂര്‍ണമായി കയറ്റി അയക്കാനകാതെ അടുത്ത ഘട്ടം ശേഖരണം ഉടന്‍ ആരംഭിക്കാനിരിക്കുകയാണ് അധികൃതര്‍.
ഇതിനായി ഇന്നലെ മുനിസിപ്പാലിറ്റിയില്‍ വിപുലമായ യോഗവും നടന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."