HOME
DETAILS
MAL
ഗാന്ധിപാര്‍ക്ക് നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണം
backup
January 13 2017 | 00:01 AM
കോഴിക്കോട്: വര്‍ഷങ്ങള്‍ പഴക്കമുള്ള തടമ്പാട്ടുതാഴം ഗാന്ധിപാര്‍ക്കിന്റെ തുടങ്ങിവച്ച നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് വോയ്സ് ഓഫ് വേങ്ങേരി യോഗം ആവശ്യപ്പെട്ടു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പാര്‍ക്ക് മദ്യപാനികളുടെയും മയക്കുമരുന്നുകാരുടെയും ഗുണ്ടകളുടെയും താവളമായിരിക്കുകയാണെന്നും നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് അധികാരികള്‍ക്ക് നിവേദനം നല്കി.
വേങ്ങേരി ഗവ. എല്‍.പി സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ രാമദാസ് വേങ്ങേരി അധ്യക്ഷനായി. വി. ചന്ദ്രശേഖരന്, പത്മനാഭന്, കെ.വി സുരേന്ദ്രന്, ടി. നിഷാന്ത്, കെ.പി സന്ധു, ബിന്ദു കെ.വി, സക്കീന മജീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."