മിച്ചഭൂമി നല്‍കാനുള്ള നടപടി ആരംഭിച്ചു
മുവാറ്റുപുഴ: വെള്ളൂര്‍ക്കും കോര്‍മല ഇടിഞ്ഞതിനെ തുടര്‍ന്ന് മാറ്റിപാര്‍പ്പിച്ച നാല് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ മിച്ചഭൂമി നല്‍കാനുള്ള നടപടി ആരംഭിച്ചു. ഇതിന്റെ പ്രാരംഭ ഘട്ടമായി ഇന്നലെ രാവിലെ തഹസീല്‍ദാര്‍ അബാസിന്റെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ കോര്‍മല സന്ദര്‍ശിച്ചു. കഴിഞ്ഞ 12-നാണ് കോര്‍മലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണത്.
30 അടി ഉയരത്തില്‍നിന്നും ഉഗ്ര ശബ്ദത്തോടെയാണ് മലയിടിഞ്ഞത്. ഇതേ തുടര്‍ന്ന് സമീപത്ത് അപകടാവസ്ഥയില്‍ താമസിക്കുന്ന നാല് കുടുംബങ്ങളെ സമീപത്തെ സ്കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ഇവര്‍ക്ക് സര്‍ക്കാര്‍ മിച്ചഭൂമി നല്‍കാനുള്ള നടപടിക്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ജിയോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലം സന്ദര്‍ശിക്കും. മഴ ശക്തിപ്രാപിക്കുന്നതോടെ ഇനിയും മലയിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടോയെന്ന് പരിശോധിക്കാനാണ് ഉദ്യോഗസ്ഥരെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."